ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ സംരക്ഷണമുറപ്പാക്കണം: ഹൈക്കോടതി
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‌കാനും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരാതെ നോക്കാനും സര്‍ക്കാര്‍ ശ്രദ്ധിയ്‌ക്കണമെന്ന് ഹൈക്കോടതി.
ജനജീവിതം തടസപ്പെടാതിരിയ്‌ക്കാനും കടകള്‍ തുറക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിയ്‌ക്കണം. ഇതിനായി ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പ്രകാരം അര്‍ദ്ധ സൈനിക വിഭാഗങ്ങളെ നിയോഗിയ്‌ക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിയ്‌ക്കുന്നത് ആരോഗ്യകരമായ നടപടിയല്ലെന്നും ഹര്‍ത്താല്‍ ദിവസം പോലീസ് കര്‍ശന നടപടികള്‍ സ്വീകരിയ്‌ക്കുന്നുണ്ടെന്നും അഡ്വ സി.പി സുധാകര പ്രസാദ് പറഞ്ഞു. പിന്നെ എന്തു കൊണ്ടാണ് ഹര്‍ത്താലില്‍ ജനജീവിതം സ്‌തംഭിയ്‌ക്കുന്നതെന്ന് കോടതി ചോദിച്ചു.
ഹര്‍ത്താലിനെതിരെ വിധി പുറപ്പെടുവിച്ചതിനു ശേഷം സംസ്ഥാനത്തിതു വരെ 32ഓളം ഹര്‍ത്താലുകള്‍ നടന്നുവെന്നും കോടതി ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിയ്‌ക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന നല്‌കിയ പൊതു താത്‌പര്യ ഹര്‍ജി പരിഗണിയ്‌ക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രയപ്പെട്ടത്. ഹര്‍ജി പരിഗണിയ്‌ക്കുന്നത് നാലാഴ്‌ചത്തേക്ക് മാറ്റി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications