തോപ്പുപടി പെണ്‍വാണിഭം: വൈദികനും സംവിധായകനും ജാമ്യം
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന വൈദികനും ചലച്ചിത്ര സംവിധായകനും കോടതി ജാമ്യം അനുവദിച്ചു.
ജൂണ്‍ 13ന് അറസ്‌റ്റിലായ ഫാദര്‍ കുര്യാക്കോസ് മംഗലത്ത്, സംവിധായകന്‍ രാജന്‍ സിത്താര എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അടുത്ത രണ്ടുമാസക്കാലത്തേയ്‌ക്ക് ഇരുവരും ആഴ്‌ചയിലൊരിക്കല്‍ അന്വേഷണ ഉദ്യഗോസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജഡ്‌ജി ഡി പാപ്പച്ചന്‍ ജാമ്യം അനുവദിച്ചത്.
കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയുള്ള കാലത്ത് മാസത്തിലൊരിക്കലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. പ്രതികള്‍ പത്തുദിവസത്തിനകം കൊച്ചി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജാമ്യത്തിലിറങ്ങാന്‍ 15000 രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആള്‍ജാമ്യവും ഹാജരാക്കേണ്ടതുണ്ട്. പ്രതികളുടെ ജാമ്യഹര്‍ജി കൊച്ചി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നേരത്തേ തള്ളുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications