Get Updates
Get notified of breaking news, exclusive insights, and must-see stories!

പണപ്പെരുപ്പം 11.42 ശതമാനമായി ഉയര്‍ന്നു

ദില്ലി: രാജ്യത്തെ പണപ്പെരുപ്പനിരക്ക്‌ വീണ്ടും ഉയര്‍ന്ന്‌ 11.42ശതമാനമായി. ജൂണ്‍ 14ന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കനുസരിച്ച്‌ കഴിഞ്ഞയാഴ്‌ച പണപ്പെരുപ്പ നിരക്ക്‌ 11.05ശതമാനമായിരുന്നു. 13വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.

കേന്ദ്രസര്‍ക്കാറും റിസര്‍വ്വ്‌ ബാങ്കും സ്വീകരിച്ച നടപടികളുടെ ഫലം ഇനിയും വിപണിയില്‍ ദൃശ്യമാകുന്നില്ലെന്നതിന്‌ തെളിവാണ്‌ പണപ്പെരുപ്പനിരക്ക്‌ സൂചിപ്പിക്കുന്നത്‌. അവശ്യസാധനങ്ങളുടെ വില വര്‍ധനയാണ്‌ പണപ്പെരുപ്പത്തിന്‌ കാരണമായത്‌.

അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ വില ദശാംശം രണ്ട്‌ ശതമാനം കൂടി. എണ്ണ ഇന്ധനം, ഊര്‍ജ്ജം എന്നിവയ്‌ക്കും അവലോകനവാരത്തില്‍ വിലകൂടി. ഭക്ഷ്യസാധനങ്ങലുടെ വില ദശാശം ഏഴ്‌ ശതമാനം കൂടി. വ്യവസായ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ദശാംശം ആറ്‌ ശതമാനത്തിന്റെ വര്‍ധനവുണ്ടായി. എന്നാല്‍ ഭക്ഷ്യേതര സാധനങ്ങളുടെ വില ദശാംശം അഞ്ച്‌ ശതമാനം കുറഞ്ഞു.

നാണ്യപ്പെരുപ്പം കുറച്ച്‌ ആഴ്‌ചകള്‍കൂടി രണ്ടക്കത്തില്‍ത്തന്നെ തുടരുമെന്ന്‌ ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. നാണ്യപ്പെരുപ്പനിരക്ക്‌ 11.50 ശതമാനത്തിലെത്തുമെന്നാണ്‌ വിദഗ്‌ധര്‍ കണക്കുകൂട്ടിയിരുന്നത്‌.

രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍വില 140 ഡോളറിലെത്തി. എണ്ണവില വര്‍ധനവും നാണ്യപ്പെരുപ്പവും മൂലം ഓഹരി വിപണിയിലും കനത്ത നഷ്ടം നേരിട്ടു. വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചപ്പോഴേ ഓഹരി വിപണിയില്‍ ഇടിവ്‌ അനുഭവപ്പെട്ടിരുന്നു. സെന്‍സെക്‌സ്‌ 500 പോയിന്റും നിഫ്‌റ്റി 150 പോയിന്റും ഇടിഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+