Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടിപ്പണിയില്‍ നിന്നും ഇവര്‍ റാംപിലേയ്‌ക്ക്‌

Scavenger women from India യുണൈറ്റഡ്‌ നേഷന്‍സ്‌: മനുഷ്യമലം ചുമക്കുന്ന ജോലിചെയ്യുന്ന ഇന്ത്യക്കാരായ 36 സ്‌ത്രീകള്‍ വെള്ളിയാഴ്‌ച ഐക്യരാഷ്ട്രസഭയില്‍ നയതന്ത്ര പ്രധിനിധികള്‍ക്ക്‌ മുന്നില്‍ റാംപില്‍ ചുവടുവയ്‌ക്കും.

150ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക്‌ മുന്നിലാണ്‌ പ്രമുഖ മോഡലുകള്‍ക്കൊപ്പം ഇവര്‍ റാപില്‍ ചുവടവയ്‌ക്കുന്നത്‌. രാജസ്ഥാനിലെ അല്‍വാറില്‍ തോട്ടിപ്പണി ചെയ്‌തിരുന്ന ഈ സ്‌ത്രീകളെ സുലഭ്‌ ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ്‌ മോചിപ്പിച്ചത്‌.

സുലഭിന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ്‌ തോന്നിയ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹികകാര്യ വിഭാഗമാണ്‌ ഇവരെ ന്യൂയോര്‍ക്കിലേയ്‌ക്ക്‌ ക്ഷണിച്ചത്‌. ഏറ്റവും അടിത്തട്ടിലുള്ള സ്‌ത്രീകളെപ്പോവും നിശ്ചയദാര്‍ഢ്യം കൊണ്ട്‌ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നതിന്‌ മറ്റ്‌ സന്നദ്ധ സംഘടനകള്‍ക്ക്‌ മാതൃകയാകുകയാണ്‌ യുഎന്നിന്റെ ലക്ഷ്യം.

സമൂഹം അവഞ്‌ജയോടെ നോക്കുന്ന ജോലിയില്‍ നിന്നും ജീവിതത്തില്‍നിന്നും പ്രതീക്ഷനിറഞ്ഞ മാന്യമായ ജീവിതത്തിലേയ്‌ക്കുള്ള മാറ്റമാണ്‌ ഈ 36 സ്‌ത്രീകളുടെ കഥകള്‍. ലോകത്തെങ്ങും മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ക്ക്‌ സുലഭിന്റെ പ്രവര്‍ത്തനം മാതൃകയാക്കുകയാണ്‌ യുഎന്നിന്റെ ലക്ഷ്യം.

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടത്താതെ മാറ്റത്തിലേയ്‌ക്ക്‌ നടക്കുകയെന്നതാണ്‌ തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന്‌ സുലഭിന്റെ സ്ഥാപകനായ ബിന്ദേശ്വര്‍ പഥക്‌ പറയുന്നു. തന്റെ പ്രസ്ഥാനത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കൈകൊണ്ട്‌ മനുഷ്യമലം നീക്കം ചെയ്യുന്ന ജോലിയില്‍ നിന്നും ഇവരെ പിന്‍തിരിപ്പിക്കുകയെന്നതും കക്കൂസുകളില്ലാത്ത സ്ഥലങ്ങളില്‍ അവ നിര്‍മ്മിക്കാനുള്ള സജ്ജീകരണങ്ങളുണ്ടാക്കുകയെന്നതുമായിരുന്നുവെന്നും പഥക്‌ പറയുന്നു.

രണ്ടാമതായി ശീലിച്ച ജോലി ഉപേക്ഷിച്ചവര്‍ക്ക്‌ പുതിയ മാന്യമായ ജോലി നല്‍കുക എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ഈ സ്‌ത്രീകള്‍ക്ക്‌ നൂഡില്‍സ്‌, അച്ചാര്‍, എന്നിവ നിര്‍മ്മിക്കാനും, എംബ്രോയ്‌ഡറി തയ്യല്‍ എന്നിവ ചെയ്യാനും പരിശീലനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+