Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുങ്ങല്ലൂരില്‍ മൂന്നാം ദിവസവും ഹര്‍ത്താല്‍

കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഹര്‍ത്താല്‍. കഴിഞ്ഞ ദിവസത്തെ അക്രമത്തിനിടയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ എസ്‌എന്‍ഡിപി യൂണിയനാണ്‌ വെള്ളിയാഴ്‌ച ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

അക്രമത്തില്‍ പത്തിലേറെ കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ മര്‍ച്ചന്റ്‌സ്‌ അസോഷിയേഷനും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെയും കൊടുങ്ങല്ലൂരിലും മതിലകത്തും വീടുകള്‍ക്ക്‌ നേരെ ആക്രമണമുണ്ടായിട്ടുണ്ട്‌. സ്ഥലത്ത്‌ വന്‍ പൊലീസ്‌ സന്നാഹം ക്യാംപ്‌ ചെയ്യുന്നുണ്ട്‌.

സ്വകാര്യ ബസുകള്‍ക്ക്‌ നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ എറണാകുളം-ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുകയാണ്‌. ഡിവൈഎഫ്‌ഐ നേതാവ്‌ ബിജു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ കൊടുങ്ങല്ലൂരില്‍ വ്യാഴാഴ്‌ചയും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.

ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍വരെ അക്രമികള്‍ ശ്രമിച്ചു. മനോരമ, മാതൃഭൂമി എന്നിവയുടെ പ്രാദേശിക ഓഫീസുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. ചാനലിന്‌ വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനെ അക്രമികള്‍ മര്‍ദ്ദിക്കുകയും ക്യാമറ തട്ടിയെടുക്കുകയും ചെയ്‌തു.

ബുധനാഴ്‌ചയാണ്‌ ബിജുവിന്‌ നേരെ ആക്രമണമുണ്ടായത്‌. തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ശേഷം ഇവിടെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഗുരുതരമായ പരുക്കേറ്റ ബിജു ആശുപത്രിയില്‍വച്ച്‌ മരിച്ചതിനെത്തുടര്‍ന്ന്‌ വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ കൊടുങ്ങല്ലൂരില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു. വിഎച്ച്‌പി ആഹ്വാനം നല്‍കിയ ഹര്‍ത്താലിനുപുറമേയായിരുന്നു ഇത്‌.

വ്യാഴാഴ്‌ച ബിജുവിന്റെ മൃതദേഹം പൊലീസ്‌ സ്റ്റേഷന്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ മുതല്‍ നഗരത്തിലെ മറ്റിടങ്ങളില്‍ അക്രമം തുടങ്ങിയിരുന്നു. നഗരപ്രദേശത്തുള്ള ശ്രീനാരായണ ഗുരുവിന്റെ സ്‌തൂപങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. വഴിയിലിറങ്ങിയ ആളുകളെ അക്രമികള്‍ മര്‍ദ്ദിച്ച്‌ ഓടിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+