പീഡിപ്പിച്ചുവെന്ന് കള്ളക്കേസ്: യുവതിയുടെ ശിക്ഷ ശരിവെച്ചു
ദില്ലി: രണ്ടു പേര്‍ തന്നെ ബലാത്സംഗം ചെയ്‌തുവെന്ന് കള്ളക്കേസ് സമര്‍പ്പിച്ച യുവതിയെ മൂന്നുമാസത്തെ കഠിനതടവിന് വിധിച്ച കീഴ്‌ക്കോടതിയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു.
കോടതിയെ തെറ്റിദ്ധരിപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവരെയും നിയമം വെറുതെ വിടില്ലെന്ന് പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. മഹിള വിനോദ് കുമാര്‍ എന്ന യുവതി 1993 ജനുവരി 28ന് മധ്യപ്രദേശിലെ പിശ്ചോര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തത്.
പരാതി പ്രകാരം ആരോപണ വിധേയരായ രണ്ടു പേരെ പോലീസ് അറസ്‌റ്റു ചെയ്യുകയും ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്‌തു. എന്നാല്‍ കേസിന്റെ വിചാരണയ്‌ക്കിടെ തന്നെ ആരും ബലാത്സംഗം ചെയ്‌തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‌കിയിട്ടില്ലെന്നും യുവതി വാദിച്ചു.
തുടര്‍ന്ന് കോടതി രണ്ടു പേരെ വെറുതെ വിടുകയും സത്യപ്രതിജ്ഞ നടത്തിയതിന് യുവതിയ്‌ക്ക് മൂന്നു മാസത്തെ കഠിന തടവിനും വിധിച്ചു. ഇത്തരം കേസുകളില്‍ പീഡനത്തിനിരയായവരുടെ മൊഴിയനുസരിച്ചാണ് കേസില്‍ തെളിവായെടുക്കാറുള്ളത്.
എന്നാല്‍ ഈ കേസില്‍ നിരപരാധികളായ രണ്ടു പേരെ മനഃപൂര്‍വം നിയമത്തിന് മുന്നില്‍ കുറ്റക്കാരാക്കാന്‍ യുവതി ശ്രമിച്ചു. നിയമത്തെ തെറ്റിദ്ധരിപ്പിച്ച യുവതി ശിക്ഷയര്‍ഹിയ്‌ക്കുന്നുവെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications