സമാജ് വാദി ജനറല്‍ സെക്രട്ടറി ബിഎസ്‌പിയില്‍
ദില്ലി: ആണവക്കരാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‌കുന്നതില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ ഷാഹിദ് സിദ്ദിഖി പാര്‍ട്ടി വിട്ടു.
ബിഎസ്‌പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്‌ക്കുമെന്ന് സിദ്ദിഖി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ പ്രമുഖ നേതാവായ സിദ്ദിഖി ശനിയാഴ്‌ച മായാവതിയെ നേരില്‍ക്കണ്ട് തന്റെ തീരുമാനമറിയിച്ചിരുന്നു.
ആണവക്കരാറിനെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് പറഞ്ഞ സിദ്ദിഖി യുപിയില്‍ സമാജ് വാദി പാര്‍ട്ടി മുസ്ലീം ജനതയെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുകയാണെന്നും ആരോപിച്ചു.
എസ്‌പിയുടെ അഞ്ച് എംപിമാര്‍ വിശ്വാസ വോട്ടിനെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ പുതുതായി അഞ്ച് എംപിമാര്‍ കൂടി വിമതരോടൊപ്പം ചേരുമെന്നും സൂചനകളുണ്ട്.
'നയി ദുനിയ' എന്ന ഉറുദ്ദു പ്രസിദ്ധീകരണത്തിന്റെ പത്രാധിപര്‍ കൂടിയായ സിദ്ദിഖി പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ അനുഗമിച്ച മാധ്യമ സംഘത്തില്‍ അംഗമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications