അധ്യാപകന് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
മലപ്പുറം : പാഠപുസ്തകത്തിനെതിരെയുളള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട അധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്റെ വലത് ചെവിയ്ക്കു താഴെ ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
ഈ ക്ഷതം തലച്ചോറിനെ ബാധിച്ചതാണോ മരണകാരണം എന്ന് ആന്തരാവയവങ്ങളുടെ രാസ പരിശോധനയ്ക്കു ശേഷം വ്യക്തമാകും. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിക്കുന്നതിനായി ജന്മനാട്ടിലേയ്ക്ക് കൊണ്ടു പോയി.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അഗസ്റ്റിന്റെ മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മൃതദേഹത്തില്‍ അന്ത്യോപചാരമേല്‍പ്പിക്കാന്‍ പ്രതിപക്ഷ സംഘടനാ നേതാക്കളെത്തിയത് സംഘര്‍ഷത്തിന് കാരണമായി.
അധ്യാപനത്തിലും വ്യക്തിജീവിതത്തിലും തികഞ്ഞ മാതൃകയായിരുന്ന ജയിംസിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് വാലില്ലാപ്പുഴയെന്ന ഗ്രാമം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications