ഗൗരിയമ്മ വീണ്ടും യുഡിഎഫിനെതിരെ
കൊല്ലം : അക്രമ സമരത്തിന്റെ കാര്യത്തില്‍ യുഡിഎഫിന്റെ കൈകളും ശുദ്ധമല്ലെന്ന് കെ ആര്‍ ഗൗരിയമ്മ.
സമരത്തിനിടയില്‍ അധ്യാപകന്‍ മരിച്ച സംഭവം ദുഃഖകരമാണെന്നും പാഠപുസ്തകത്തെക്കുറിച്ചുളള മുന്‍ അഭിപ്രായത്തില്‍ ജെഎസ്എസ് ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
വര്‍ഗസമരവും കര്‍ഷക സമരവുമൊക്കെ കുട്ടികള്‍ പഠിക്കേണ്ടതു തന്നെയാണ്. രാമനാട്ടവും രുഗ്മണീ സ്വയംവരവും പഠിക്കുന്നതിനൊപ്പം ഇതും പാഠമാകണം. കരിവെള്ളൂര്‍ സമരം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിലും തെറ്റില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി.
അക്രമത്തിന്റെ കാര്യത്തില്‍ ഇരുമുന്നണികളും ഒരുപോലെയാണ്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചും സിപിഎമ്മും സിപിഐയും പ്രതികളെ രക്ഷിച്ചുകൊണ്ടു പോകുന്നു. പാഠപുസ്തക സമരത്തിന്റെ പേരിലുണ്ടായ അക്രമം യുഡിഎഫിന്റെ പ്രതിഛായ തകര്‍ത്തോയെന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയാണ് മറുപടി പറയേണ്ടത്.
ഗൗരിയമ്മ യുഡിഎഫില്‍ നിന്ന് അകന്ന് സിപിഎമ്മില്‍ ചേക്കാറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത കാലത്ത് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പി പി തങ്കച്ചന്‍ എന്നിവര്‍ അവരെ സന്ദര്‍ശിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീര്‍ത്തുവെന്നാണ് അന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ പാഠപുസ്തകം സംബന്ധിച്ച തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ ജെഎസ്എസ് ഇതുവരെ തയ്യാറായിട്ടില്ല.
എം വി രാഘവന്റെ സിഎംപിയും പാഠപുസ്തക സമരത്തില്‍ യുഡിഎഫിന്റെ പൊതുനിലപാടിന് ചേരാത്ത സമീപനമാണ് സ്വീകരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications