കൊലയില്‍ ദുരൂഹതയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം : ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ജെയിംസ് അഗസ്റ്റിന്‍ എന്ന പ്രധാനാധ്യാപകന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി.
രാവിലെ പത്തു മണിക്ക് അടി കൊണ്ട അധ്യാപകന്‍ വൈകുന്നേരം മൂന്നു മണിയോടെയാണ് മരിച്ചതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും അതില്‍ ദുരൂഹതയുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിഗമനം.
മുസ്ലിം ലീഗുകാര്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ വെളിച്ചത്തു കൊണ്ടുവരണം. ചങ്ങനാശേരി സംഭവം പോലെ സമരത്തെ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് മുസ്ലിംലീഗും അന്വേഷണം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications