സ്വാമി ശ്രദ്ധാനന്ദയ്‌ക്ക് മരണം വരെ തടവ്
ദില്ലി: ആസ്‌ട്രേലിയന്‍ അംബാസിഡറുടെ മുന്‍ ഭാര്യയായിരുന്ന ഷക്കേറയെ ജീവനോടെ കുഴിച്ചിട്ട കുറ്റത്തിന് സ്വാമി ശ്രദ്ധാനന്ദയെ മരണം വരെ തടവിലിടാന്‍ സുപ്രീം കോടതി വിധിച്ചു.
14 വര്‍ഷം കഴിഞ്ഞ് തടവ് പൂര്‍ത്തിയാക്കിയാല്‍ ജീവപരന്ത്യം തടവുകാര്‍ക്ക് മോചനം നല്‌കാമെന്ന ഇളവ് ശ്രദ്ധാനന്ദയ്‌ക്ക് നല്‌കരുതെന്ന് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി.
നേരത്തെ ശ്രദ്ധാനന്ദയുടെ കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിലെ ജഡ്‌ജിമാര്‍ വിരുദ്ധമായി വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറിയത്.
മെയ് 18ന് ഉണ്ടായ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ജസ്റ്റിസ് എന്‍.ബി സിന്‍ഹ ജീവപര്യന്തം തടവിനും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു വധശിക്ഷയ്‌ക്കും വിധിച്ചിരുന്നു.
ആസ്‌ട്രേലിയന്‍ അംബാസിഡറായിരുന്ന ഭര്‍ത്താവുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ഷക്കേറ ശ്രദ്ധാനന്ദയെ വിവാഹം കഴിച്ചിരുന്നു. മൂന്ന് മക്കളുടെ അമ്മയായ ഷക്കേറയെ 1991ല്‍ സ്വത്ത് തട്ടിയെടുക്കാനായി മയക്കു മരുന്ന് നല്‌കി ബോധം കെടുത്തിയതിന് ശേഷം ബാംഗ്ലൂരിലെ വസതിയ്‌ക്കു പിന്നില്‍ കുഴിച്ചിട്ടെന്നായിരുന്നു കേസ്.
മകള്‍ നല്‌കിയ പരാതിയെ തുടര്‍ന്ന് ശ്രദ്ധാനന്ദയെ പോലീസ് അറസ്‌റ്റു ചെയ്യുകയും ഷക്കേറയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications