പുറത്താക്കാതെ നിര്‍വാഹമില്ല: കാരാട്ട്
ഹൈദരാബാദ്: സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടി വന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
പാര്‍ട്ടിയ്‌ക്ക് മുമ്പില്‍ വെറെ വഴികളുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ നിര്‍ദേശം അനുസരിയ്‌ക്കാഞ്ഞതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും കാരാട്ട് വ്യക്തമാക്കി. ഹൈദ്രബാദില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ച ശേഷം പാര്‍ട്ടിയിലെ ഒരംഗം സ്‌പീക്കര്‍ സ്ഥാനത്ത് തുടരരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം സോമനാഥിനെ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ അദ്ദേഹം ഇതംഗീകരിയ്‌ക്കാന്‍ തയാറായിരുന്നില്ല.
ആ സാഹചര്യത്തില്‍ പാര്‍ട്ടിയ്‌ക്ക് വെറെ വഴികളുണ്ടായിരുന്നില്ല. പുറത്താക്കല്‍ നടപടിയ്‌ക്കെതിരെ സോമനാഥിന് പാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷനെ സമീപിയ്‌ക്കാമെന്നും കാരാട്ട് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications