തട്ടേക്കാട് ദുരന്തം: പ്രതിക്ക് 5 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും വിധിച്ചു
കൊച്ചി: കേരളത്തെ നടുക്കിയ തട്ടേക്കാട് ബോട്ടപകടക്കേസില്‍ ബോട്ടുടമയും ഡ്രൈവറുമായിരുന്ന രാജുവിന് അഞ്ച് വര്‍ഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപയും വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിയ്‌ക്കണമെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം അഡീഷണല്‍ സെക്ഷന്‍സ് ജഡ്‌ജി പി.ഡി ശാര്‍ങ്‌ധരനാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
കൊലപാതകമല്ലാത്ത നരഹത്യയാണ് രാജുവിന്റേതെന്ന് കോടതി കണ്ടെത്തിയിരുന്നു. അപകടത്തില്‍ മൂന്ന് അധ്യാപകരും 15 വിദ്യാര്‍ഥികളുമാണ് മരിച്ചത്.
സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടതായി കോടതി അഭിപ്രായപ്പെട്ടിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ വെള്ളിയാഴ്‌ച തന്നെ ഇയാളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
തനിയ്‌ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നും അപകടത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നും വീഴ്‌ചയുണ്ടായതായി തെളിഞ്ഞതിനാല്‍ തനിയ്‌ക്ക ശിക്ഷയില്‍ ഇളവുണ്ടാകണമെന്ന് രാജു കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications