കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദാബാദ്‌ സ്‌ഫോടനം: അറസ്റ്റും റെയ്‌ഡും തുടരുന്നു

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്‌: 49പേരുടെ ജീവനെടുത്ത അഹമ്മദാബാദ്‌ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട്‌ രാജ്യത്തൊട്ടാകെ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം അറസ്റ്റുകളും റെയ്‌ഡുകളും തുടരുകയാണ്‌.

അന്വേഷണത്തിനിടെ നിരോധിത സംഘടനയായ സിമിയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിക്കുകയാണ്‌. സിമി ബന്ധമുണ്ടെന്ന്‌ വ്യക്തമായതിനെത്തുടര്‍ന്ന്‌ അഹമ്മദാബാദില്‍ ഒരാളെ അറസ്റ്റുചെയ്‌തു. അബ്ദുള്‍ ഹാലിം എന്നയാളാണ്‌ അറസ്റ്റിലായത്‌. ഇയാളെ കോടതി ആഗസ്‌റ്റ്‌ 10വരെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തു.

ചെന്നൈയിലും രണ്ട്‌ ഭീകരര്‍ അറസ്റ്റിലായിട്ടുണ്ട്‌. ഇതിനിടെ ഗുജറാത്തിലെ സൂറത്തിലുള്ള ജനവാസകേന്ദ്രമായ വരാചയില്‍ തിങ്കളാഴ്‌ചയും ബോംബ്‌ കണ്ടെടുത്തു. ഇത്‌ ഉടന്‍ തന്നെ നിര്‍വ്വീര്യമാക്കി. ബോംബിനൊപ്പം അമോണിയം നൈട്രേറ്റ്‌, ഡിറ്റണേറ്റര്‍, ബാറ്ററി തുടങ്ങിയവ പൊതിഞ്ഞ്‌ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്‌.

അഹമ്മദാബാദിലെ ജഷോദ്‌നഗറില്‍ ചോറ്റുപാത്രത്തില്‍ ബോംബ്‌ കണ്ടെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ ബോംബ്‌ സ്‌ക്വാഡ്‌ പരിശോധന നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീല്‍ എന്നിവര്‍ തിങ്കളാഴ്‌ച അഹമ്മദാബാദിലെത്തി സ്‌ഫോടനസ്ഥലങ്ങളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളും സന്ദര്‍ശിച്ചു.

സ്‌ഫോടനങ്ങളില്‍ 13 സൈക്കിളുകളും രണ്ടുകാറും ഒരു ബസുമാണ്‌ ഉപയോഗിച്ചതെന്ന്‌ പൊലീസ്‌ പറയുന്നു. പ്രതിദിനം 80രൂപ വാടകയ്‌ക്ക്‌ എടുത്ത സൈക്കിളുകളാണ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ ഉപയോഗിച്ചത്‌. ഗുജറാത്തില്‍ സൈക്കിള്‍ വാടകയ്‌ക്ക്‌ ലഭിക്കാന്‍ ആരുടെയെങ്കിലും ജാമ്യം ആവശ്യമാണ്‌.

സൈക്കിള്‍ വാടകയ്‌ക്ക്‌ നല്‍കിയവരെ കണ്ടെത്തി ജാമ്യം നിന്നവരെ പിടികൂടാനാണ്‌ പൊലീസ്‌ നീക്കം നടത്തുന്നത്‌. മണിനഗറില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെ പിന്തുടര്‍ന്നാണ്‌ സിവില്‍ ആശുപത്രിയില്‍ സ്‌ഫോടനത്തിന്‌ ഉപയോഗിച്ച കാറ്‌ ആശുപത്രി മുറ്റത്ത്‌ പ്രവേശിച്ചത്‌. ഈ കാറില്‍ ഉപയോഗിച്ചത്‌ ഇരുചക്രവാഹനത്തിന്റെ നമ്പറാണ്‌.

സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബല്‍വന്ത്‌ സിങ്ങ്‌ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിച്ചുണ്ട്‌. ഗുജറാത്തിലെ നഗരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X