Get Updates
Get notified of breaking news, exclusive insights, and must-see stories!

സോമനാഥ്‌ ചാറ്റര്‍ജി രാഷ്ട്രീയം വിട്ടേയ്‌ക്കുമെന്ന്‌ സെയ്‌ഫുദ്ദീന്‍ ചൗധരി

Somnath Chatterjeeകൊല്‍ക്കത്ത: സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചേയ്‌ക്കുമെന്ന്‌ സൂചന. ബംഗാളിലെ മുന്‍ സിപിഎം നേതാവ്‌ സെയ്‌ഫുദ്ദീന്‍ ചൗധരിയുമായുള്ള കൂടിക്കാഴ്‌ചയില്‍ സോമനാഥ്‌ ഇക്കാര്യം അറിയിച്ചുവെന്നാണ്‌ അറിയുന്നത്‌.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിതില്‍ ഏറെ ദുഖമുണ്ടെന്ന്‌ പറഞ്ഞ സോമനാഥ്‌ സജീവരാഷ്‌്‌ട്രീയത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും സാമൂഹിക ക്ഷേമപ്രവകര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുകയാണെന്നും തന്നോട്‌ പറഞ്ഞതായി സെയ്‌ഫുദ്ദീന്‍ വ്യക്തമാക്കി.

നേരത്തേ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ചൗധരി ഡമോക്രാറ്റിക്‌ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരുകയാണ്‌. പാര്‍ട്ടിയുമായുള്ള 40വര്‍ഷത്തെ ബന്ധം ഒരു നിമിഷം കൊണ്ട്‌ മുറിച്ചുമാറ്റാനാകുമെന്ന്‌ കരുതുന്നില്ലെന്നും വര്‍ഗീയ ശക്തികളോടൊന്നിച്ച്‌ വോട്ടുചെയ്യാന്‍ മനസ്സാക്ഷി അനുവദിക്കാത്തതുകൊണ്ടാണ്‌ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം സ്‌പീക്കര്‍ പദവി രാജിവയ്‌ക്കാതിരുന്നത്‌- ചാറ്റര്‍ജി വ്യക്തമാക്കി.

ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിന്റെ നടപടിയെ ചാറ്റര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. തന്റെ തീരുമാനം 100 ശതമാനവും ശരിയായിരുന്നുവെന്ന്‌ ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍









Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+