സിമിയുടെ നിരോധനം നീക്കിയ നടപടി സ്റ്റേ ചെയ്‌തു
ദില്ലി: സിമിയുടെ നിരോധനം പിന്‍വലിച്ച ദില്ലി ഹൈക്കോടതി പ്രത്യേക ട്രിബ്യൂണലിന്റെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
സംഘടന നിരോധിയ്‌ക്കാതിരിയ്‌ക്കാന്‍ മൂന്നാഴ്‌ചയ്‌ക്കകം കാരണം ബോധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ട് കോടതി സിമിയ്‌ക്ക് നോട്ടീസ് അയക്കുകയും ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് സുപ്രീം കോടതി സിമിയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരാനുള്ള തീരുമാനമെടുത്തത്.
ഏഴു വര്‍ഷമായി സിമിയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ചൊവ്വാഴ്‌ച ദില്ലി ഹൈക്കോടതി ജഡ്‌ജി ഗീതാ മിത്തലിന്റെ നേതൃത്തിലുള്ള ഏകാംഗ ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.
സിമിയെ നിരോധിയ്‌ക്കുന്നതിനായി സര്‍ക്കാര്‍ നിരത്തിയ കാരണങ്ങള്‍ തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണല്‍ നിരോധനം നീക്കിയിരുന്നത്.
സിമിയുടെ നിരോധനം തുടരുന്നതിനാവശ്യമായ മതിയായ രേഖകള്‍ ട്രിബ്യൂണിലിന്റെ മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിയ്‌ക്കാത്തത് രാഷ്ട്രീയ ലാക്കോടെയാണെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് പെട്ടെന്നു തന്നെ സര്‍ക്കാര്‍ പ്രത്യേക അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഇതിനിടെ കേന്ദ്ര മന്ത്രി ലാലു പ്രസാദ് യാദവ് അടക്കമുള്ള നേതാക്കന്മാര്‍ സിമിയുടെ നിരോധനം റദ്ദാക്കിയ ട്രിബ്യൂണലിന്റെ നടപടിയെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications