മന്ത്രിയാകാന്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് അമര്‍സിങ്
ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ പാര്‍ട്ടി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിങ്. സമാജ് വാദി പാര്‍ട്ടി കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിയിലാണ് ഒരു ദേശീയ ചാനലിനോട് അമര്‍സിങ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിയാകാന്‍ പാര്‍ട്ടി എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍ മന്ത്രിയാകുന്നതിനോട് യോജിപ്പില്ല. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിയാകുന്നതിനോട് എതിര്‍പ്പുമില്ല.
യുപിഎ നേതൃത്വത്തെ അംഗീകരിക്കുന്നതിനോടും എതിര്‍പ്പില്ല. സോണിയയുടെയും മന്‍മോഹന്‍സിങിന്റെയും നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാണ്. ഇത്തരം കാര്യങ്ങളില്‍ മന്ത്രിസ്ഥാനത്തിന് പ്രസക്തിയില്ല- അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് മന്ത്രിയാകാന്‍ താല്‍പര്യമില്ലാത്തതെന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അമര്‍സിങ് തയ്യാറായില്ല.
ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ഭരണത്തിന്റെ സുഖം ആസ്വദിച്ചിരുന്ന സിപിഎമ്മിന്റെ പ്രവൃത്തിയെ അമര്‍സിങ് രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാറിനെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ രീതി പിന്തുടരാന്‍ കഴിയില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുന്ന കാര്യത്തില്‍ എനിക്ക് താല്‍പര്യക്കുറവ് ഇല്ല. എന്നാല്‍ ഞാന്‍ ഇതിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കില്ല. കോണ്‍ഗ്രസിനെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നിലനില്‍പില്ലെന്ന വസ്‌തുത നേതൃത്വം മനസ്സിലാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയില്‍ ചേരാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചാല്‍ നിലവിലുള്ള ചില മന്ത്രിമാരോട് രാജിവയ്‌ക്കാന്‍ മന്‍മോഹന്‍സിങിന് ആവശ്യപ്പെടേണ്ടിവന്നേയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications