Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഖാസി നടത്തിയ നിക്കാഹ് വിവാദമാകുന്നു

Woman presiding nikah triggers controversyലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ വനിതാ ഖാസിയുടെ നേതൃത്വത്തില്‍ നടന്ന മുസ്ലിം വിവാഹം വിവാദത്തില്‍. ശരീയത്‌ നിയമനുസരിച്ച്‌ നിക്കാഹ്‌ നടത്താനും നിക്കാഹ്‌ നാമ വായിക്കാനും വനിതാ ഖാസിയിക്ക്‌ അധികാരമില്ലെന്നാണ്‌ വിവാഹത്തെ എതിര്‍ക്കുന്ന പുരോഹിതര്‍ വാദിക്കുന്നത്‌.

വനിതാ ഖാസി നടത്തിയ വിവാഹത്തിന്‌ സാധുതയില്ലെന്നും അവര്‍ പറയുന്നു. വനിതാ വിമോചനപ്രവര്‍ത്തക നയീഷ്‌ ഹസന്റെയും ദില്ലിയില്‍ ജോലിനോക്കുന്ന ഇമ്രാന്‍ നയീമിന്റെയും നിക്കാഹാണ്‌ വനിതാ ഖാസി നടത്തിയെന്ന കാരണത്താല്‍ വിവാദത്തിലകപ്പെട്ടിരിക്കുന്നത്‌.

സുന്നി വംശജരായ ഇരുവരുടെയും വിവാഹത്തിന്‌ ഖാസിയായത്‌ ഷിയ വിഭാഗത്തിലെ പുരോഹിതയും ആസൂത്രണ കമ്മീഷന്‍ അംഗവുമായി ഡോക്ടര്‍ സൈദ ഹമീദ്‌ ആണ്‌. ചൊവ്വാഴ്‌ച രാത്രിയാണ്‌ വിവാഹം നടന്നത്‌.

നിക്കാഹ്‌ നടത്താന്‍ സൈദയ്‌ക്ക്‌ എന്ത്‌ അധികാരമാണുള്ളതെന്ന്‌ വ്യക്തമാക്കണമെന്ന്‌ ഈദ്‌ഗാഹ്‌ കമ്മിറ്റി പ്രസിഡന്റ്‌ റിയാസ്‌ അഹമ്മദ്‌ പറഞ്ഞു.

മുപ്പത്തിനാലുകാരിയും സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാന്തര ബിരുദവുമുള്ള നയീഷ്‌ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന പേരില്‍ ഒരു എന്‍ജിഒ നടത്തുന്നുണ്ട്‌. അലിഗഡ്‌ മുസ്ലിം സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്‌ഡി നേടിയ മുപ്പത്തിയഞ്ചുകാരനായ ഇമ്രാന്‍ മറ്റൊരു എന്‍ജിഒയുടെ പ്രവര്‍ത്തകനാണ്‌.

പ്രമുഖ ഷിയാ പണ്ഡിതനും പുരോഹിതനുമായ മൗലാന കാല്‍ബേ ജവാദ്‌ പറയുന്നത്‌ ഒരു വനിതാ ഖാസി വിവാഹം നടത്തിയതില്‍ ഒരു തെറ്റുമില്ലെന്നാണ്‌. എന്നാല്‍ ഷിയാ പുരോഹിതരില്‍ പലരും ഈ വിവാഹത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്‌ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+