Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരക്കാര്‍ മധ്യമസംഘത്തെ ആക്രമിച്ചു; സ്വകാര്യ വാഹനങ്ങളും തടഞ്ഞു

കോഴിക്കോട്‌: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കില്‍ വ്യാപകമായ അക്രമം.

പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്യം തടസപ്പെടുത്തിക്കൊണ്ട്‌ നടന്ന പണിമുടക്കില്‍ ഇത്തവണ ഇരുചക്രവാഹനക്കാരെയും സമരക്കാര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ്‌ സംവിധാനങ്ങള്‍ പലയിടത്തും നോക്കുകുത്തിയായി.

ചരക്കുലോറികള്‍ക്കുനേരെയും ആംബുലന്‍സുകള്‍ക്കുനേരെയും സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. വകുപ്പുമേധാവികള്‍ പോലും ഓഫീസുകളില്‍ എത്തിയിരുന്നില്ല.

കോഴിക്കോട്‌ അരയിടത്തുപാലത്തിനു സമീപം മനോരമ ന്യൂസ്‌ സംഘത്തിനുനേരെ കയ്യേറ്റമുണ്ടായി. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ഉണ്ണി കോട്ടക്കലിനെ പണിമുടക്കനുകൂലികള്‍ മര്‍ദ്ദിച്ചു. ഇത്‌ പകര്‍ത്താന്‍ ശ്രമിച്ച ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ ഷാഫിയെ പണിമുടക്കനുകൂലികള്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു.

അമൃതാ ടിവി സംഘത്തിനു നേരെയും ആക്രമണമുണ്ടായി. അമൃതാ ടി വി റിപ്പോര്‍ട്ടര്‍ ദീപക്‌ ധര്‍മ്മടത്തിന്‌ പരിക്കേറ്റു. പോലീസ്‌ എത്തിയതോടെ സമരക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വ്വീസുകള്‍ നടത്തിയില്ല. സംസ്ഥാനത്ത്‌ സമരക്കാര്‍ വ്യാപകമായി തീവണ്ടികള്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്ന്‌ പാലക്കാട്‌ ഡിവിഷന്‌ കീഴിലുള്ള 15 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.

4:05 PM

കേരളത്തില്‍ പണിമുടക്ക്‌ പൂര്‍ണ്ണം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദേശീയ ഇടതുപക്ഷ ട്രേഡ്‌ യൂണിയന്‍ സ്‌പോണ്‍സറിങ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്‌ത പണിമുടക്ക്‌ തുടങ്ങി.

സംസ്ഥാനത്ത്‌ വാഹനങ്ങളൊന്നും ഓടുന്നില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്‌. 24മണിക്കൂറാണ്‌ പണിമുടക്ക്‌. ഇടതുപക്ഷ യൂണിയനില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. അതിനാല്‍ കെഎസ്‌ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക്‌ ബാധിച്ചിട്ടുണ്ട്‌.

പാല്‍, പത്രം, ആംബുലന്‍സ്‌, എന്നിവയെ മാത്രമാണ്‌ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്‌. തൊഴിലാളികള്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. ചില കേന്ദ്രങ്ങളില്‍ തീവണ്ടി തടയാനും സമരക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്‌.

ഇതിന്റെ ഭാഗമായി ഗുരുവായൂരില്‍ ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ തീവണ്ടിയും, പാലക്കാട്ട്‌ ആലപ്പി-ചെന്നൈ തീവണ്ടിയും തടഞ്ഞുവച്ചിരിക്കുകയാണ്‌. പണിമുടക്കിന്റെ ഭാഗമായി ചൊവ്വാഴ്‌ച രാത്രി സംസ്ഥാനത്ത്‌ പലഭാഗങ്ങളിലും പന്തംകൊളുത്തി പ്രകടനം നടന്നു.

പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഐടി ജീവിക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന്‌ ഇടതുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഇടതുഭരണത്തിന്‍കീഴിലുള്ള കേരളം, ത്രിപുര, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പണിമുടക്ക്‌ കാര്യമായി ബാധിക്കുമെന്നാണ്‌ കരുതുന്നത്‌.

അതേസമയം ബുധനാഴ്‌ച ജോലിയ്‌ക്കെത്തുന്ന ആരെയെങ്കിലും തടഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനും പൊലീസിനുമായിരിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. സര്‍ക്കാര്‍ സര്‍ക്കാറായി പ്രവര്‍ത്തിക്കണമെന്നും ഏതെങ്കിലും തൊഴിലാളി സംഘടനയായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സര്‍വ്വകലാശാലകള്‍ ബുധനാഴ്‌ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്‌.

സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്‌, യുടിയുസി, കെടിയുസി തുടങ്ങിയ സംഘടനകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌. വിലക്കയറ്റവും ഇന്ധന പൂഴ്‌ത്തിവയ്‌ക്കും തടയുക, തൊഴില്‍ നിയമലംഘനം അവസാനിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക്‌ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.

9:45 AM

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+