Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണഭീതി പരത്തി എസ്എംഎസ്: പുനെക്കാര്‍ ഉറക്കമിളച്ചു

പുനെ: വ്യാഴാഴ്‌ച രാത്രി ഉറങ്ങിയാല്‍ മരിച്ചുപോകുമെന്ന്‌ മൊബൈല്‍ സന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്ന്‌ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ജനം ഉറക്കമിളച്ചു. ഒടുവില്‍ ജനങ്ങളുടെ പേടിയകറ്റാന്‍ പൊലീസിന്‌ രംഗത്തിറങ്ങേണ്ടിവന്നു.

ആഗസ്റ്റ്‌ 16നുണ്ടായ ഭാഗിക ചന്ദ്രഗ്രഹണത്തെത്തുടര്‍ന്ന്‌ ഗ്രഹനിലയില്‍ മാറ്റം വന്നിരിക്കുകയാണെന്നും ഉറങ്ങുന്നവര്‍ രാവിലെ എഴുന്നേല്‍ക്കില്ലെന്നുമുള്ള എംഎഎസാണ്‌ പരിഭ്രാന്തി പരത്തിയത്‌. ചേരിനിവാസികളും ഗ്രാമവാസികളും ഭയത്തോടെ നേരം വെളുപ്പിച്ചു.

പരിഭ്രാന്തരായ ചിലര്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമിലേയ്‌ക്ക്‌ ഫോണ്‍ ചെയ്‌ത്‌ വിവരം അന്വേഷിച്ചു. പൊലീസ്‌ ഒടുവില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളില്‍ ഗ്രാമങ്ങളിലുടെ ഭയക്കേണ്ടതില്ല എന്ന്‌ വിളിച്ചുപറഞ്ഞുകൊണ്ട്‌ നീങ്ങി. ഭൂകമ്പങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും സംഭവിച്ചേയ്‌ക്കുമെന്നും എസ്‌എംഎസ്‌ പരന്നിരുന്നു.

പിംപ്രി-ചിഞ്ച്‌ വാഡയിലെ ഫാക്ടറികളെ ഭൂരിഭാഗം തൊഴിലാളികളും വീടുകളിലേയ്‌ക്ക്‌ പോകാതെ ഫാക്ടറിപരിസരത്തുതന്നെ ഉറങ്ങാതെ കഴിഞ്ഞുകൂടി. ജനങ്ങളെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ പൊലീസിന്‌ നന്നേ പാടുപെടേണ്ടിവന്നു.

ഇതിനെ ചിരിച്ചുതള്ളിക്കളയേണ്ടതല്ലെന്നും ശാസ്‌ത്രയുഗത്തിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണെന്നും അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയുടെ തലവന്‍ ഡോക്ടര്‍ നരേന്ദ്ര ഭാബോല്‍ക്കര്‍ പറഞ്ഞു.

ഒരു ഐടി നഗരത്തിലാണ്‌ ഇത്തരമൊരു സംഭവമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌എംഎസ്‌ പ്രചരിപ്പിച്ചത്‌ ആരാണെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തി അവര്‍ക്കെതിരെ പൊലീസ്‌ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+