സോറന്‍ സത്യപ്രതിജ്ഞ ചെയ്‌തു
ഝാര്‍ഖണ്ഡ്: വിശ്വാസവോട്ടില്‍ യുപിഎ സര്‍ക്കാരിന്റെ പിന്തുണച്ചതിന്റെ പ്രതിഫലം ഇത്തിരി വൈകിയെങ്കിലും ജെഎംഎം നേതാവ് ഷിബു സോറന്‍ നേടിയെടുത്തു.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഷിബു സോറന്‍ സത്യപ്രതിജ്ഞ ചെയ്‌തതോടെ ഏറെ നാള്‍ നീണ്ട വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമാണ് വിരാമമുണ്ടായിരിക്കുന്നത്.
സെപ്‌റ്റംബര്‍ ആറിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ സായിദ് സിബ്‌തെ റാസി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും സമ്മര്‍ദം മൂലം രാജിവെച്ച മുന്‍മുഖ്യമന്ത്രി മധുകോഡയും സ്‌റ്റീഫന്‍ മറാന്‍ഡിയുമുള്‍പ്പടെ 42 പേരുടെ പിന്തുണയാണ് 80 അംഗ നിയമസഭയില്‍ സോറന്‍ അവകാശപ്പെട്ടിട്ടുള്ളത്.
മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സോറന്‍ മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുന്നത്. 2005ല്‍ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഒമ്പതു ദിവസത്തിന് ശേഷം രാജിവെച്ചൊഴിയേണ്ടി വന്നിരുന്നു.
ബുധനാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്ക് മെറാബാദി മൈതാനത്താണ് സോറന്റെ സത്യപ്രതിജ്ഞ നടന്നത്. മന്ത്രിസഭയില്‍ ആരൊക്കെ ആരൊക്കെയുണ്ടാകുമെന്ന് സോറന്‍ വെളിപ്പെടുത്തിയിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications