ബുദ്ധദേവിന്റേത് പാര്‍ട്ടിയുടെ അഭിപ്രായമല്ല; സിപിഎം
കൊല്‍ക്കത്ത: ബന്ദിനെതിരെയുള്ള ബുദ്ധദേവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ സിപിഎമ്മിനുള്ളില്‍ വ്യാപക പ്രതിഷേധം.
ഒരു മുതിര്‍ന്ന മാര്‍ക്‌സിസ്‌റ്റ് നേതാവില്‍ നിന്നും ഇത്തരമൊരു അഭിപ്രായ പ്രകടനം ഉണ്ടാകരുതെന്ന് പറഞ്ഞ സിപിഎം ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ് ബന്ദിനെതിരെയുള്ള നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വ്യക്തമാക്കി.
തന്റെ പാര്‍ട്ടിയായ സിപിഎം ബന്ദിന് ആഹ്വാനം നല്‌കിയാലും താനതിനെ എതിര്‍ക്കുമെന്നായിരുന്നു ബുദ്ധദേവ് ചൊവ്വാഴ്‌ച പറഞ്ഞത്. വാണിജ്യ സംഘടനയായ അസോചം സംഘടിപ്പിച്ച ഒരു പരിപാടിയ്‌ക്കിടെയാണ് ബുദ്ധദേവ് ബന്ദിനെതിരെയുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്വന്തം അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അത് നിര്‍ഭാഗ്യകരമായിപ്പോയെന്നും സിഐടിയും സംസ്ഥാന സെക്രട്ടറി കാളിഘോഷ് പറഞ്ഞു. മുതലാളിത്തവും ചൂഷണവും ഉള്ളിടത്തോളം കാലം സമരം ചെയ്യേണ്ടി വരും. ബുദ്ധദേവിന്റെ അഭിപ്രായം പാര്‍ട്ടി പരിശോധിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബുദ്ധദേവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ സിപിഎമ്മിന്റെ പോഷണ സംഘടനകളുടെയും മറ്റ് ഇടത് ഇതര പാര്‍ട്ടികളുടെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ബന്ദ് നടത്തുന്നത് ജനങ്ങളുടെ മൗലികാവകാശമാണെന്ന് കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.
ബന്ദ് നടത്തുന്നത് ജനാധിപത്യ അവകാശമാണെന്നും ആര്‍ക്കും അത് നിയന്ത്രിയ്‌ക്കാനാവില്ലെന്നും സിപിഐ നേതാവ് ഡി. രാജ ചൂണ്ടിക്കാട്ടി. വ്യവസായികളുടെ യോഗത്തില്‍ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്‌താവന നടത്തിയത് അതീവ ഗൗരവമേറിയതാണെന്ന് ആര്‍എസ്‌പി നേതാവ് ക്ഷിതി ഗോസ്വാമി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications