കടല്‍ത്തീരത്ത് ചുംബിച്ച കമിതാക്കള്‍ക്ക് തടവ്
ദുബയ്: കടല്‍ത്തീരത്തുവച്ച് പരസ്യമായി ചുംബിച്ച രണ്ട് വിദേശയുവതികള്‍ക്ക് തടവുശിക്ഷ. ദുബയ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മുപ്പതു വയസ്സുള്ള ലബനന്‍കാരിയും മുപ്പത്തിയാറു വയസ്സുള്ള ഒരു ബള്‍ഗേറിയക്കാരിയുമാണ് ചുംബനത്തെത്തുടര്‍ന്ന് കുരുക്കില്‍പ്പെട്ടത്. പൊതുസ്ഥലത്ത് ചുംബിയ്‌ക്കുകയും നാണിപ്പിക്കുന്നരീതിയിലുള്ള ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തുവെന്നാണ് ഇവര്‍ക്കെതിരെ ഫയല്‍ചെയ്‌തിരിക്കുന്ന കുറ്റം.
ഇവര്‍ക്കെതിരെ ഒരാള്‍ സാക്ഷിയായി മൊഴി നല്‍കിയിട്ടുമുണ്ട്. ഒട്ടേറെ കുടുംബങ്ങള്‍ കടല്‍ത്തീരത്ത് ഇരിക്കുന്നതിനിടയിലാണത്രേ ഇവര്‍ പരസ്യമായി ചുംബിച്ചത്. ഇത് മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതുകൊണ്ടാണ് താന്‍ പൊലീസിനെ വിളിക്കുകയും യുവതികള്‍ക്കെതിരെ മൊഴികൊടുക്കുകയും ചെയ്‌തതെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ഏപ്രില്‍ മാസത്തില്‍ അല്‍ മംമ്‌സാര്‍ ബീച്ചില്‍വച്ചാണത്രേ ഇവര്‍ പരസ്യമായി ചുംബിക്കുകയും മറ്റും ചെയ്‌തത്. തുടര്‍ന്ന് കേസായപ്പോള്‍ കീഴ്‌ക്കോടതി ഇവര്‍ക്ക് ശിക്ഷവിധിച്ചു. തുടര്‍ന്ന് ഇവര്‍ ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മേല്‍ക്കോടതി കീഴ്‌ക്കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications