Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി ജയന്തി ദിനം മുതല്‍ പുകവലിക്കാര്‍ പുറത്ത്‌

smoking banബാംഗ്ലൂര്‍: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലും പുകവലി കര്‍ശനമായി വിലക്കും.

പുകയില രഹിത തൊഴിലിടം നയത്തിന്റെ ഭാഗമായാണ്‌ സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടി പുകവലി നിരോധിയ്‌ക്കുന്നത്‌.

ഐടി സ്ഥാപനങ്ങളടക്കം ഇതിന്റെ പരിധിയില്‍ വരുമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രാംദാസ്‌ അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിയ്‌ക്കപ്പെട്ട കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പുകവലിക്കാരെയാണ്‌ പുതിയ വിലക്ക്‌ കൂടുതലായി ബാധിയ്‌ക്കുക.

സ്വകാര്യ സ്ഥാപങ്ങളില്‍ കൂടി പുകവലി നിരോധിയ്‌ക്കുന്നതോടെ വീടിന്‌ പുറത്ത്‌ പുകവലിയ്‌ക്കാന്‍ ഇവര്‍ക്ക്‌ ഇടമില്ലാതെയാകും.

കഫേകള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, കമ്പനികള്‍, എന്നിവിടങ്ങളിലെല്ലാം കര്‍ശനമായി പുകവലി വിലക്ക്‌ നടപ്പാക്കാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. നിയമം ലംഘിയ്‌ക്കുന്ന വ്യക്തികള്‍ക്ക്‌ ആയിരം രൂപ പിഴയൊടുക്കേണ്ടി വരുമ്പോള്‍ സ്ഥാപനങ്ങള്‍ അയ്യായിരം രൂപയാണ്‌ പിഴയടക്കേണ്ടത്‌.

നേരത്തെയിത്‌ 200 രൂപമാത്രമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യാപകമായുള്ള പുകവലി മുറികള്‍ക്കും വിലക്കുണ്ട്‌. ഇനി മുതല്‍ ഇത്തരം മുറികള്‍ നിര്‍മിയ്‌ക്കാന്‍ അനുവാദമില്ല. ഇപ്പോഴുള്ള പുകവലി മുറികള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+