സംഗ്രൂരില് നിന്ന് പെപ്സി പിന്മാറുന്നു
സംഗ്‌രൂര്‍: പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സിംഗൂരിലെ നാനോ ഫാക്ടറി മാറ്റാന്‍ ടാറ്റ ആലോചിയ്‌ക്കുന്നതിനിടെ പഞ്ചാബിലെ സംഗ്‌രൂരില്‍ നിന്ന് ആഗോള ശീതള പാനീയ ഭീമന്‍ പെപ്‌സി പിന്‍മാറാന്‍ ആലോചിയ്‌ക്കുന്നു.
പെപ്‌സികോയുടെ കീഴിലുള്ള ലെയ്‌സ് ഉരുളക്കിഴങ്ങ് ചിപ്‌സും കുര്‍കുറെയും നിര്‍മ്മിയ്‌ക്കുന്ന പഞ്ചാബിലെ കമ്പനിയാണ് പെപ്‌സി മാറ്റാന്‍ ആലോചിയ്‌ക്കുന്നത്.
സിംഗൂരില്‍ ടാറ്റയ്‌ക്ക് ഭൂമിയാണ് പ്രശ്‌നമായതെങ്കില്‍ സംഗ്‌രൂരില്‍ തൊഴില്‍ പ്രശ്‌നങ്ങളാണ് പെപ്‌സിയ്‌ക്ക് വിനയായി തീര്‍ന്നിരിയ്‌ക്കുന്നത്. കൊല്‍ക്കത്തയിലേക്കോ പുനെയിലേക്കോ കമ്പനി മാറ്റാനാണ് മാനേജ്‌മെന്റ് ആലോചന.
ഇതിന് മുന്നോടിയായി ആഗസ്‌റ്റ് 20 മുതല്‍ കമ്പനി ലോക്കൗട്ട് ചെയ്‌തിരിയ്‌ക്കുകയാണ്. പ്രതിദിനം 120 ടണ്‍ ഉരുളക്കിഴങ്ങ് സംഭരിയ്‌ക്കുന്ന ലെയ്‌സ് മറ്റെതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ പഞ്ചാബിലെ ഉരുളക്കിഴങ്ങ് കൃഷിക്കാരെയാണ് അത് കൂടുതല്‍ ബാധിയ്‌ക്കുക.
കമ്പനിയിലെ തൊഴിലാളി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ആഗസ്റ്റ് 23ന് സംഗ്‌രൂരില്‍ നടത്തിയ സമരം സംഘര്‍ഷത്തിലേക്കെത്തിയിരുന്നു യൂണിയന്‍ പ്രസിഡന്റായ സഞ്‌ജീവ് കുമാറിന്റെയും മറ്റ് 12 തൊഴിലാളികളെയും പുറത്താക്കിയ നടപടി പിന്‍വലിയ്‌ക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.












Click it and Unblock the Notifications