ഫിദല്‍ കാസ്‌ട്രോ 35,000 സ്‌ത്രീകള്‍ക്കൊപ്പം ശയിച്ചു!!
ന്യൂയോര്ക്ക്: ക്യൂബയുടെ വിപ്ലവനേതാവ് ഫിദല് കാസ്ട്രോ82 വയസ്സിനിടയില് 35,000 സ്ത്രീകള്ക്കൊപ്പം ശയിച്ചതായി വെളിപ്പെടുത്തല്.
പുറത്തിറങ്ങാനിരിക്കുന്ന ഒരു ഡോക്യുമെന്ററിയിലാണ് കാസ്ട്രോയെക്കുറിച്ച് വിശ്വസിക്കാനാവാത്ത വെളിപ്പെടുത്തലുള്ളത്. കാസ്ട്രോയുടെ ഒരു മുന് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നാല്പത് വര്ഷങ്ങള്ക്ക് മുമ്പ് കാസ്ട്രോ ദിനംപ്രതി രണ്ടുസ്ത്രീകള്ക്കൊപ്പം ശയിച്ചിരുന്നു. ഒന്ന് ഉച്ചഭക്ഷത്തിന് ശേഷവും മറ്റൊന്ന് അത്താഴത്തിന് ശേഷവുമായിരുന്നു. ചിലപ്പോഴൊക്കെ പ്രാതലിന് ശേഷവും കൂടെയുറങ്ങാന് ഒരു സ്ത്രീ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു- റമോണ് എന്ന മുന് ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നതിനങ്ങനെയാണ്.
ചലച്ചിത്ര സംവിധായകനായ ഇയാന് ഹാല്പെറിന് ആണ് കാസ്ട്രോയെക്കുറിച്ചുള്ള ഈ ഡോക്യമെന്ററി നിര്മ്മിക്കുന്നത്. എന്നാല് ഇത് അടിസ്ഥാനരഹിതമായ ഒരു ആരോപണമാണെന്നും കാസ്ട്രോയുടെ പ്രതിഛായ തകര്ക്കാന് വേണ്ടി അമേരിക്ക നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും വാദങ്ങളുയര്ന്നിട്ടുണ്ട്.
1959 ഡിസംബറില് ക്യൂബയുടെ പ്രസിഡന്റായി സ്ഥാനമേറ്റ കാസ്ട്രോ കാന്സര് രോഗത്തെത്തുടര്ന്ന് ദീര്ഘനാള് ചികിത്സയിലായിരുന്നു. പിന്നീട് 2008 ഫെബ്രുവരില് ഇദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. ഇപ്പോള് ഇദ്ദേഹത്തിന്റെ സഹോദരന് റൗള് കാസ്ട്രോയാണ് ക്യൂബയുടെ പ്രസിഡന്റ്.












Click it and Unblock the Notifications