പിരിച്ചു വിട്ട തൊഴിലാളികള്‍ എംഡിയെ അടിച്ചു കൊന്നു
നോയിഡ: കമ്പനിയില് നിന്നും പിരിച്ചു വിട്ട തൊഴിലാളികള് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ തല്ലിക്കൊന്നു.
ഇറ്റലി ആസ്ഥാനമാക്കി പ്രവര്ത്തിയ്ക്കുന്ന വാഹന ഉപകരണ നിര്മാണ കമ്പനിയായ സെലിക്കന് ഗ്രാസിയാനോ ട്രാന്സ്മിഷന്സ് ഇന്ത്യ ലിമിറ്റഡിന്റെ സിഇഒ എല്.കെ ചൗധരിയാണ് കൊല്ലപ്പെട്ടത്.
സ്ഥാപനത്തില് നിന്നും പിരിച്ചു വിട്ട തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് നോയിഡ എസ്പി ആര്.കെ ചതുര്വേദി പറഞ്ഞു.
വിവിധ കാരണങ്ങളാല് രണ്ടു മാസം മുമ്പ് കമ്പനിയില് നിന്ന് ഇരുനൂറോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
ജോലിയില് തിരികെ പ്രവേശിയ്ക്കണമെന്നാവശ്യപ്പെട്ട് സമരത്തിലായിരുന്ന തൊഴിലാളികളെ ക്ഷമാപണം എഴുതി നല്കിയാല് തിരിച്ചെടുക്കാമെന്ന് കമ്പനി സമ്മതിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടന്ന അനുരഞ്ജന യോഗത്തിനിടെ ക്ഷമാപണക്കുറിപ്പില് ചില ഭാഗങ്ങള് പൂരിപ്പിയ്ക്കാതെ തൊഴിലാളികളെ ഒപ്പുവെയ്ക്കാന് സിഇഒ നിര്ബന്ധിച്ചപ്പോഴാണ് സംഘര്ഷം ഉടലെടുത്തത്.
സംഘര്ഷത്തില് ഇരുപതോളം പേര്ക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചു വിടാന് സുരക്ഷാഭടന് ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications