ഗോള്‍ഫ്‌ ക്ലബ്‌: സര്‍ക്കാര്‍ നടപടി റദ്ദാക്കി
കൊച്ചി: തിരുവനന്തപുരത്തെ കവടിയാറിലുള്ള ഗോള്ഫ് ക്ലബ് ഏറ്റെടുത്ത സര്ക്കാര് നടപടി ഹൈക്കോടതി റദ്ദാക്കി. സര്ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് സമര്പ്പിച്ച രണ്ട് ഹര്ജികള് പരിഗണിയ്ക്കവെയാണ് ഏറ്റെടുക്കല് നടപടി റദ്ദാക്കിയത്.
ക്ലബ് ഒഴിപ്പിയ്ക്കുന്നതിന് സര്ക്കാര് നല്കിയ കാരണം കാണിയ്ക്കല് നോട്ടീസ് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. ക്ലബ് ഏറ്റെടുക്കല് നടപടികളുമായി മുന്നോട്ടു പോകണമെങ്കില് പുതിയ നോട്ടീസ് ഒരു മാസത്തിനകം നല്കണം.
ക്ലബ് ലംഘിച്ചുവെന്ന് പറയുന്ന വ്യവസ്ഥകള് പുതിയ നോട്ടീസില് വ്യക്തമായി പറഞ്ഞിരിയ്ക്കണം. നോട്ടീസിന് മറുപടി നല്കാന് ക്ലബിന് ആറാഴ്ചത്തെ സമയം അനുവദിയ്ക്കണം.
ക്ലബിന്റെ വിശദീകരണം കേട്ടതിന് ശേഷമെ നടപടികളുമായി മുന്നോട്ടു പോകാവൂയെന്നും കോടതി നിര്ദ്ദേശിച്ചു. നാല് മാസത്തിനകം പുതിയ തീരുമാനം ഉണ്ടാകണമെന്നും ജസ്റ്റിസ് വി.വി ഗിരി വിധി പ്രഖ്യാപനത്തില് വ്യക്തമാക്കിയിട്ടുണ്ട്.
ക്ലബിന് നിയമപരമായ ലൈസന്സ് ഇല്ലായെന്ന് സര്ക്കാര് വാദിച്ചിരുന്നു. എന്നാല് സര്ക്കാരുമായി ക്ലബ് നടത്തിയ കത്തിടപാടുകള് ലൈസന്സ് ഉണ്ടെന്ന് കരുതാന് പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലം സര്ക്കാരിന്റെയാണെന്ന കാര്യത്തില് ആരും തര്ക്കമുന്നയിക്കുന്നില്ല.
സര്ക്കാര് ഭൂമിയില് വ്യവസ്ഥാ ലംഘനം ബോധ്യപ്പെട്ടാല് ഭൂമി തിരിച്ചെടുക്കാന് തടസ്സമില്ലെന്നായിരുന്നു സര്ക്കാര് കോടതിയില് ഉന്നയിച്ച മറ്റൊരു വാദം. പൈതൃക മന്ദിരം വിദേശമദ്യ വില്പന ശാലയാക്കി മാറ്റിയെന്നും സര്ക്കാര് കോടതിയെ ധരിപ്പിച്ചിരുന്നു.
എന്നാല് ക്ലബ് ഏറ്റെടുക്കുന്ന കാര്യത്തില് സര്ക്കാര് അനാവശ്യ ധൃതി കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ലബിന് കാരണം കാണിയ്ക്കല് നോട്ടീസ് നല്കിയിരുന്നുവെങ്കിലും മറുപടി നല്കാന് സമയം നല്കിയില്ല.
സര്ക്കാര് ഇക്കാര്യത്തില് എടുത്ത് ചാട്ടമാണ് നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് ആരഭിച്ച വിധി പ്രസ്താവം ബുധനാഴ്ച രാവിലെ പുനരാരംഭിച്ചത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications