ജോമോനെതിരായ അന്വേഷണത്തിന്‌ സ്‌റ്റേ
ദില്ലി: അഭയക്കേസന്വേഷണത്തില് ഇടപെട്ട് പ്രവര്ത്തിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന് പുരയ്ക്കലിനെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ജോമോനെതിരെ പ്രത്യേക അന്വേഷണം സംഘം രൂപീകരിയ്ക്കണമെന്നും അന്വേഷണ റിപ്പോര്ട്ട് വരുന്നതു വരെ ജോമോന് മറ്റു പൊതു താത്പര്യ ഹര്ജികള് നല്കരുതെന്നുമുള്ള ജസ്റ്റിസ് കെ. രാംകുമാറിന്റെ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിയ്ക്കുന്നത്.
ഹര്ജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന ജോമോന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
കേസില് സുപ്രീം കോടതി പ്രാഥമിക വാദം കേള്ക്കുന്നത് വരെയാണ് സ്റ്റേ. ജോമോനെതിരെ തത്കാലം അന്വേഷണം നടത്തരുതെന്നും കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്.
ഒക്ടോബര് 13ന് കേസ് കോടതി വീണ്ടും പരിഗണിയ്ക്കും. ഹൈക്കോടതി ഉത്തരവിലൂടെ നിയമപരമായി ലഭിയ്ക്കേണ്ട അവകാശങ്ങള് ജോമോന്റെ കാര്യത്തില് ലംഘിയ്ക്കപ്പെട്ടിരിയ്ക്കുകയാണെന്നും ജോമോന്റെ വാദം കേള്ക്കാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് സുപ്രീം കോടതിയെ ബോധിപ്പിച്ചു.
ഓഗസ്റ്റ് 26, 28 തിയതികളില് പുറപ്പെടുവിച്ച ഹൈക്കോടതി വിധിയില് ജോമോനെതിരെ 24 കാര്യങ്ങളില് അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അഭയാക്കേസില് സമയബന്ധിതമായി അന്വേഷണം പൂര്ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന് നല്കിയ ഹര്ജി തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. ഇത് കൂടാതെ കോടതി നടപടികള് ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് 5000 രൂപ ലീഗല് സര്വീസസ് അതോറിറ്റിയില് അടയ്ക്കണമെന്നും ജസ്റ്റിസ് വി. രാംകുമാര് നിര്ദ്ദേശിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്
![]()












Click it and Unblock the Notifications