വൈദ്യുതി ബോര്‍ഡ്‌ കമ്പനിവത്‌കരണം തുടങ്ങി
തിരുവനന്തപുരം: വൈദ്യുതി ബോര്ഡ് കമ്പനികളായി വിഭജിയ്ക്കാനായി കേന്ദ്ര സര്ക്കാര് അനുവദിച്ചിരുന്ന സമയപരിധി ബുധനാഴ്ച അവസാനിച്ചതോടെ ഫലത്തില് വൈദ്യുതി ബോര്ഡ് ഇല്ലാതായി.
ബോര്ഡിനെ ഒറ്റക്കമ്പനിയായി മാറ്റാനുള്ള പ്രവര്ത്തനങ്ങള് സര്ക്കാര് ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ കമ്പനിയാകുന്നതോടെ വകുപ്പിന്റെ ആസ്തികള് സര്ക്കാര് ഏറ്റെടുക്കും.
ബോര്ഡ് ജീവനക്കാരുടെ ആനുകൂല്യങ്ങള് നിലനിര്ത്തികൊണ്ടാകും സര്ക്കാര് വൈദ്യുതി ബോര്ഡിനെ ഏറ്റെടുക്കുക.
കമ്പനിയാക്കി കൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച വൈകിട്ടോടെ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ഇതിനിടെ വൈദ്യുതി ബോര്ഡിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള് ചര്ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച സര്വകക്ഷി യോഗം വ്യാഴാഴ്ച നടക്കും. എന്നാല് യോഗം ബഹിഷ്ക്കരിയ്ക്കാനുള്ള തങ്ങളുടെ തീരുമാനത്തില് മാറ്റമൊന്നുമില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനിയാക്കി മാറ്റാനുള്ള തീരുമാനം മന്ത്രിസഭ എടുത്ത ശേഷം സര്വകക്ഷിയോഗം ചേരുന്നതില് അര്ത്ഥമില്ലെന്ന നിലപാടാണ് യുഡിഎഫ്് എടുത്തിട്ടുള്ളത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications