Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളെജ്‌ മാഗസിന്റെ മുഖചിത്രമായി അശ്ലീലചിത്രം

Collage Magazine Coverതൃശൂര്‍: കോളെജ്‌ മാഗസിന്റെ കവറിലുള്ള അശ്ലീലച്ചിത്രവുമായി ബന്ധപ്പെട്ട്‌ കോളെജ്‌ അധികൃതര്‍ വിഷമവൃത്തത്തില്‍. തൃശൂരിലെ പ്രമുഖമായ സെന്റ്‌ തോമസ്‌ കോളെജില്‍ പുറത്തിറക്കിയ മാഗസിന്റെ മുഖചിത്രത്തിലാണ്‌ സ്‌ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പോസ്റ്റര്‍ വീക്ഷിക്കുന്ന നാലു കുട്ടികളുടെ ചിത്രമുള്ളത്.

എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള പാനലാണ്‌ മാഗസിന്‍ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നത്‌. കുട്ടികള്‍ക്കിടയില്‍ ലൈംഗികതയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാനും കാമ്പസിനുള്ളില്‍ സ്‌ത്രീത്വം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിളിച്ചോതാനുമാണ്‌ ഇത്തരത്തിലൊരു കവര്‍ പേജ്‌ രൂപകല്‍പ്പന ചെയ്‌തതെന്നാണ്‌ എസ്‌എഫ്‌ഐയുടെ വിശദീകരണം.

എന്നാല്‍ കവര്‍പേജ്‌ നോക്കുന്ന ആരും ഇത്തരത്തിലൊന്നും ചിന്തിക്കില്ലെന്നും ലൈംഗികാതിപ്രസരമുള്ള ഫോട്ടോമാത്രമേ ശ്രദ്ധയില്‍പ്പതിയുകയുള്ളുവെന്നതുമാണ്‌ യാഥാര്‍ഥ്യം. ലിംഗവിവേചനത്തിനും മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗത്തിനുമെതിരായ ലേഖനങ്ങളും മറ്റും മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ കോളെജ്‌ ചെയര്‍മാന്‍ ടിഎം ഷിനോജ്‌ പറയുന്നു.

എന്നാല്‍ മാഗസിന്റെ കവര്‍ച്ചിത്രത്തില്‍ മാറ്റം വരുത്തണമെന്ന ഉറച്ച നിലപാടിലാണ്‌ കോളെജ്‌ മാനേജ്‌മെന്റ്‌. മാഗസിന്‍ വിതരണം ചെയ്യണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത്‌ അതിന്റെ മുഖചിത്രമെങ്കിലും മാറ്റാന്‍ തയ്യാറാവണമെന്ന്‌ ഞങ്ങള്‍ അവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മാഗസിനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞങ്ങളിക്ക്‌ അറിയാന്‍ അവര്‍ അവസരം തന്നിരുന്നില്ല- കോളെജ്‌ പ്രിന്‍സിപ്പല്‍ ദേവസി പന്തലൂക്കാരന്‍ പറയുന്നു.

മാഗസിനെതിരെ കെഎസ്‌യുവും രംഗത്തെത്തിയിട്ടുണ്ട്‌. മാഗസിന്റെ മുഖചിത്രം അശ്ലീലമാണെന്ന്‌ കാണിച്ച്‌ കെഎസ്‌യു നേതാക്കള്‍ തൃശൂര്‍ മുന്‍സിഫ്‌ കോടതിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്‌. ഇത്തരത്തിലൊരു മാഗസിനെതിരെ കുട്ടികള്‍ പരസ്യമായി പ്രതിഷേധിക്കേണ്ടതാണ്‌.

ഇത്തരമൊരു മുഖചിത്രവുമായി ഈ മാഗസിന്‍ കുട്ടികള്‍ എങ്ങനെ വീട്ടില്‍ കൊണ്ടുപോകും ഇത്തരത്തിലൊരു സംഭവം ഇനിയുണ്ടാകരുത്‌. അതുകൊണ്ടാണ്‌ ഇതിനെതിരെ ഞങ്ങള്‍ കേസ്‌ കൊടുത്തത്‌- കെഎസ്‌ യു പ്രസിഡന്റ്‌ എം പീറ്റര്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന്‌ മാഗസിന്‍ തയ്യാറാക്കിയ സമിതിയംഗങ്ങള്‍ക്കും കോളെജ്‌ പ്രിന്‍സിപ്പലിനും കോടതി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+