പെയ്‌ലിനെ പുണരാനാഗ്രഹിച്ചു; സര്‍ദാരിയ്‌ക്ക്‌ ഫത്‌വ
ഇസ്ലാമാബാദ്: അമേരിക്കന് വൈസ് പ്രസിഡന്റ് സ്ഥാനാര്ത്ഥി സാറാ പെയ്ലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ നടത്തിയ പരാമര്ശങ്ങള് പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്ദാരിയെ കുടുക്കിലാക്കി.
സര്ദാരിയുടെ പ്രവൃത്തിയില് രോഷം പൂണ്ട മതനേതാക്കള് അദ്ദേഹത്തിനെതിരെ ഫത്വ പ്രഖ്യാപിച്ചു. ഇസ്ലാമബാദിലെ ലാല് മസ്ജിദ് ഇമാം മൗലാനാ അബ്ദുള് ഗഫൂറാണ് ഫത്വ പുറപ്പെടുവിച്ചത്.
സ്ത്രീകളെക്കുറിച്ച് ഒരു രാഷ്ട്രത്തവലന് നടത്താന് പാടില്ലാത്ത പരാമര്ശങ്ങളാണ് പെയ്ലിനെക്കുറിച്ച് സര്ദാരി നടത്തിയതെന്നാണ് മതനേതാക്കള് ആരോപിച്ചിരിക്കുന്നത്. പെയ്ലിന് കൈകൊടുക്കുകയും അവരെ ആലിംഗനം ചെയ്യാന് തയ്യാറാണെന്ന് പറയുകയും ചെയ്തത് സഹിക്കാന് കഴിയാത്തത്രയും ലജ്ജാവഹമായ കാര്യമാണെന്നും മതനേതാക്കള് പറയുന്നു.
യുഎന് സമ്മേളനത്തിനിടെ ന്യൂയോര്ക്കില് വച്ച് പെയ്ലിനെ കണ്ട സര്ദാരി അക്ഷരാര്ത്ഥത്തില് ആവേശഭരിതനായിരുന്നു. അമേരിക്ക നിങ്ങളില് ഭ്രമിക്കുന്നതെന്താണെന്ന് ഞാന് മനസ്സിലാക്കുന്നവെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കമന്റ്. പിന്നീട് ക്യാമറകള്ക്കായി കൈകൊടുക്കല് തുടരാന് ആവശ്യപ്പെട്ടപ്പോള് പെയ്ലിന്റെ സഹായി സമ്മതിക്കുകയാണെങ്കില് അവരെ ആലിംഗനം ചെയ്യാന് ഞാന് തയ്യാറാണെന്നും സര്ദാരി തട്ടിവിട്ടിരുന്നു.
ഈ സംഭവം പാകിസ്താനിലെ ബ്ലോഗര്മാരും എടുത്തിട്ട് ആഘോഷിച്ചുകഴിഞ്ഞു. സര്ദാരി പെയ്ലിനെ വിവാഹം ചെയ്യണമെന്നാണ് ചിലര് ആവശ്യപ്പെട്ടത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications