മകളെ മാനഭംഗപ്പെടുത്തിയ പിതാവിന്‌ ജീവപര്യന്തം
ദില്ലി: പതിനാലുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവ്. ദില്ലിയിലെ സെഷന്സ് കോടതിയാണ് പ്രേം നഗര് സ്വദേശിയായ രാം ധവാനെ ജീപരന്ത്യം തടവിന് ശിക്ഷിച്ചത്.
തടവിനൊപ്പം ഇയാള് 6,000 രൂപ പിഴയൊടുക്കണമെന്നും കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്. രാം സമര്പ്പിച്ച മാപ്പപേക്ഷ നിരസിച്ചുകൊണ്ടാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
പിതാവും പുത്രിയും തമ്മിലുള്ള ബന്ധത്തെ ധവാന് കളങ്കപ്പെടുത്തിയെന്നും ഭാര്യ മാറിത്താമസിച്ച അവസരം ഉപയോഗപ്പെടുത്തി ഇയാള് മകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ധവാന് ചെയ്തത് മാപ്പര്ഹിക്കാത്ത ഹീനകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇയാള് മകളുടെ ഭാവി ജീവിതം താറുമാറാക്കിയെന്നും കുറ്റപ്പെടുത്തി.
മകളെ തുടര്ച്ചയായി പീഡിപ്പിച്ചുവെന്ന ഭാര്യയുടെ പരാതിയെത്തുടര്ന്ന് 2005 സെപ്റ്റംബര് 28നാണ് പൊലീസ് രാം ധവാനെ അറസ്റ്റുചെയ്തത്. പീഡനത്തിനിരയായ പെണ്കുട്ടിയെ പുനരധിവസിപ്പിക്കാനുള്ള നടപടികള് സര്ക്കാര് കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കോടതി ചീഫ് സെക്രട്ടറിയ്ക്കും നോട്ടീസ് നല്കിയിട്ടുണ്ട്.












Click it and Unblock the Notifications