സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ജനകീയാസൂത്രണം?
കൊല്ലം : ജനകീയാസൂത്രണ കാലത്ത് നിര്മ്മിച്ച പ്രാദേശിക ഭൂപടങ്ങള് ഉപയോഗിച്ചാണ് കേരളത്തില് ഭീകരര് കടന്നു വരുന്നതെന്ന് പാഠം മാസിക.
ദില്ലിയിലും ബാംഗ്ലൂരിലും സ്ഫോടനങ്ങള് നടത്തിയ തീവ്രവാദികള് വാഗമണിലും ബിനാമിപുരത്തും എത്തിയത് ഈ ഭൂപടങ്ങള് ഉപയോഗിച്ചാണത്രേ! ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് വിവാദനായകനായ റിച്ചാര്ഡ് ഫ്രാങ്കിയ്ക്ക് ഇസ്ലാമാബാദിലും കറാച്ചിയിലും താവളങ്ങളുണ്ടെന്നും മാസിക വെളിപ്പെടുത്തുന്നു.
പാഠം മാസിക പുറത്തിറക്കിയ 266 പേജുളള എം എന് വിജയന് സ്മരണികയിലാണ് "സ്തോഭജനകമായ" ഈ വെളിപ്പെടുത്തലുകളുളളത്.
ഇന്ത്യയില് ഉപയോഗിക്കുന്ന ഭൂപട നിര്മ്മാണ രീതി ഉപയോഗിച്ച് വായിക്കാനാവാത്തതാണത്രേ വിഭവഭൂപടങ്ങള്. എന്നാല് മറ്റു രാജ്യങ്ങള്ക്ക് നിഷ്പ്രയാസം മനസിലാക്കാനാവുന്ന കോഡുകളാണു പോലും ഭൂപടത്തില് ഉപയോഗിച്ചിരിക്കുന്നത്. വാഗമണിലെത്തിയ തീവ്രവാദികള് ഈ ഭൂപടം ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യത്തില് പാഠം മാസികയ്ക്ക് ഒരു സംശയവുമില്ല.
മാസിക വായിച്ച് ആരെങ്കിലും "ഫൂ...പടം" എന്നു പറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ലെന്ന മട്ടിലാണ് വാദങ്ങളുടെ പോക്ക്.












Click it and Unblock the Notifications