കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളില്‍ നിന്ന്‌ സൗജന്യ മലയാളം എസ്‌എംഎസ്‌ സേവനവും

  • By Staff
Google Oneindia Malayalam News

മുംബൈ: എസ്‌എംഎസിലൂടെ വെബ്‌ സെര്‍ച്ച്‌ സംവിധാനം ഒരുക്കിയതിന്‌ പിന്നാലെ സൗജന്യമായി എസ്‌എംഎസ്‌ അയക്കാനുള്ള സംവിധാവും ഗൂഗിള്‍ ഒരുക്കുന്നു.
ഗൂഗിള്‍ എസ്‌എംഎസ്‌ ചാനല്‍ എന്ന്‌ പേരിട്ടിട്ടുള്ള പുതിയ സേവനത്തിലൂടെ ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം, തെലുങ്ക്‌, തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളില്‍ സൗജന്യമായി ഗ്രൂപ്പ്‌ എസ്‌എംഎസുകള്‍ അയക്കാന്‍ കഴിയും.

പുതിയ സംരംഭം ആദ്യം ഇന്ത്യയില്‍ പരീക്ഷിയ്‌ക്കാനാണ്‌ ഗൂഗിളിന്റെ തീരുമാനം. ഇതിന്‌ ശേഷം സേവനം ആഗോളതലത്തില്‍ വ്യാപിപ്പിയ്‌ക്കും. എസ്‌എംഎസ്‌ ചാനല്‍ ഔദ്യോഗികമായി ആരംഭിയ്‌ക്കുന്നത്‌ എന്നു മുതല്‌ക്കാണെന്ന കാര്യം ഗൂഗിള്‍ ഇന്ത്യ ലാബ്‌സ്‌ വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിളിന്റെ ഇന്ത്യന്‍ വിഭാഗമായ ഗൂഗിള്‍ ഇന്ത്യ ലാബ്‌സാണ്‌ പുതിയ ആശയത്തിന്‌ പിന്നിലെന്ന്‌ കമ്പനി തലവന്‍ പ്രസാദ്‌ റാം പറഞ്ഞു. വിവരങ്ങള്‍ യഥാസമയം ലഭിയ്‌ക്കാത്ത രാജ്യത്തെ രണ്ടരക്കോടി മൊബൈല്‍ ഉപഭോക്താക്കളെയാണ്‌ പുതിയ സംവിധാനത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍നെറ്റിലൂടെ സൗജന്യ എസ്‌എംഎസ്‌ സംവിധാനം പുതിയ കാര്യമൊന്നുമില്ല. ഏറെക്കാലം മുമ്പു തന്നെ ഒട്ടേറെ കമ്പനികള്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഗൂഗിള്‍ പുതിയൊരു സംരംഭത്തിലേക്ക്‌ ചുവടു വെയ്‌ക്കുമ്പോള്‍ എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടാകുമെന്ന കാര്യമുറപ്പാണല്ലോ.

മറ്റു സൗജന്യ എസ്‌എംഎസ്‌ സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പരസ്യത്തിന്റെ അകമ്പടിയില്ലാതെയായിരിക്കും ഗൂഗിള്‍ എസ്‌എംഎസ്‌ സേവനം ലഭിയ്‌ക്കുക. മറ്റു കമ്പനികളിലെ എസ്‌എംഎസ്‌ സംവിധാനം ഉപയോഗിക്കുമ്പോള്‍ മറ്റെന്തെങ്കിലും പരസ്യം കൂടി സ്വീകര്‍ത്താവിന്‌ ലഭിയ്‌ക്കുമായിരുന്നു.

എന്നാല്‍ ഗൂഗിള്‍ എസ്‌എംഎസ്‌ സംവിധാനത്തില്‍ ഇത്തരമൊരു പ്രശ്‌നമേയില്ല. ഒരു എസ്‌എംഎസില്‍ 160 അക്ഷരങ്ങളാണ്‌ ഒരേ സമയം അയക്കാന്‍ സാധിയ്‌ക്കുക.

എന്നാല്‍ ഈ സേവനത്തിലൂടെ കമ്പനിയ്‌ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടത്തിനെപ്പറ്റി പ്രസാദ്‌ വ്യക്തമാക്കിയില്ല. ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള പരസ്യം ഇതിലുള്‍പ്പെടുത്തുമോയെന്ന കാര്യവും കമ്പനി അധികൃതര്‍ വെളിപ്പെടുത്താന്‍ തയാറായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X