കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍-1 ഒക്ടോബര്‍ 22ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിയ്‌ക്കും

  • By Staff
Google Oneindia Malayalam News

The Satellite Chandrayaan-1 spacecraft, India's first moon mission craftബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാത്ര പേടകമായ ചന്ദ്രായന്‍-1 ഒക്ടോബര്‍ 22ന്‌ വിക്ഷേപിയ്‌ക്കുമെന്ന്‌ ബഹിരാകാശ ഗവേഷ കേന്ദ്രം (ഐഎസ്‌ആര്‍ഒ) അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥയും മറ്റു കാര്യങ്ങളും അനുകൂലമാണെങ്കില്‍ പിഎസ്‌എല്‍വി-11 ഒക്ടോബര്‍ 22ന്‌ ചന്ദ്രയാന്‍ ഒന്നിനെയും കൊണ്ട്‌ പറന്നുയരും. ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ കാലത്ത്‌ 6.30ന്‌ വിക്ഷേപണം നടത്താനാണുദ്ദേശിയ്‌ക്കുന്നത്‌.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈന ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇന്ത്യ തങ്ങളുടെ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ചിരിയ്ക്കുന്നത്

590 കിലോഭാരമുള്ള ചാന്ദ്രപേടകം ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്‌ക്കും.

അഞ്ച്‌ കൊല്ലം മുമ്പ്‌ സര്‍ക്കാര്‍ അനുമതി ലഭിച്ച പദ്ധതിയ്‌ക്ക്‌ 386 കോടി രൂപയാണ്‌ ചെലവ്‌. ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ ഇറക്കാന്‍ തയാറെടുക്കുന്നതിന്റെ ഭാഗമാണ്‌ ഈ പര്യവേഷണ പദ്ധതിയുടെ ലക്ഷ്യം.

ചന്ദ്രോപരിതലത്തിന്റെ മാപ്പ്‌ തയാറാക്കല്‍, അവിടെയുള്ള വികിരണങ്ങളെയും ലവണങ്ങളെയും കുറിച്ച്‌ പഠനം നടത്തുക എന്നിങ്ങനെ 15ഓളം പരീക്ഷണങ്ങളാണ്‌ ചാന്ദ്രയാന്‍-1 ദൗത്യത്തിലുള്ളത്‌.

ഉപഗ്രഹം വിക്ഷേപിച്ച്‌ ഇരുപത്‌ ദിവസത്തിനുള്ളില്‍ ഭ്രമണപഥത്തില്‍ എത്തുമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ കണക്കുകൂട്ടല്‍. ചന്ദ്രയാന്‍ ഒന്നിന്‌ പിന്നാലെ ഇന്ത്യ-റഷ്യ സംയുക്തസംരംഭമായുള്ള ചന്ദ്രയാന്‍ രണ്ടിനും സര്‍ക്കാര്‍ അനുമതി നല്‌കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X