Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി വിപണി പൊളിഞ്ഞു വീഴുന്നു

sensex_downമുംബൈ: ഓഹരി വിപണിയിലെ വന്‍തകര്‍ച്ച തുടരുന്നു. സെന്‍സെക്സ് 858 പോയിന്റും നിഫ്റ്റി 246 പോയിന്റും ഇടിഞ്ഞു.

കരടികളുടെ പൂര്‍ണ ആധിപത്യമാണ് വിപണിയില്‍ തുടരുന്നത്. സെന്‍സെക്സ് 11000ത്തിലും നിഫ്റ്റി 3400ലും താഴ്ന്നു. ഏഷ്യയിലെ വിപണികളെല്ലാം നേരിടുന്ന തകര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്ത്യയിലും അനുഭവപ്പെടുന്നത്.

മെറ്റല്‍, ഐടി, റിയല്‍ എസ്റ്റേറ്റ് , ടെക്, ബാങ്ക്, കാപ്പിറ്റല്‍ ഗുഡ്സ് കമ്പനികളുടെയെല്ലാം ഓഹരികള്‍ നഷ്ടത്തിന്റെ ചൂടറിഞ്ഞു. ആറു മുതല്‍ എട്ടു ശതമാനം വരെയാണ് ഈ ഓഹരികളുടെ വിലയിടിഞ്ഞത്. പവര്‍, ഹെല്‍ത്ത് കെയര്‍, ഓയില്‍, ഓട്ടോ, എഫ്എംസിജി ഓഹരികള്‍ അഞ്ചു ശതമാനം വരെ വിലയിടിഞ്ഞു.

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബെര്‍നെങ്കിന്റെ ചില പ്രസ്താവനകളാണ് വിപണിയിലെ കനത്ത നഷ്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പദ്‍വ്യവസ്ഥയ്ക്കു നേരെ അപായ മണി മുഴങ്ങുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കാതെ കഴിയില്ലെന്ന് ബെന്‍ ബെര്‍നെങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ലോക സമ്പദ് രംഗം അസാമാന്യമായ ക്ലേശം നേരിടുകയാണെന്നും ഇത് വിപണിയില്‍ കൊടിയ അസ്ഥിരത വരുത്തുമെന്ന് ചരിത്രം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയത് ഈ തുറന്നടിക്കലുകളാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധര്‍ക്കുളളത്.
12.45 PM

ആഗോള സാമ്പത്തിക തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിയ്‌ക്കുന്നതിന്റെ സൂചനയായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്‌.

ബുധനാഴ്‌ച വ്യപാരം ആരംഭിച്ചപ്പോഴേ വിപണിയില്‍ വന്‍ തകര്‍ച്ച ദൃശ്യമായി. ഒരു വേളയില്‍ 700 ഓളം പോയിന്റ്‌ ഇടിഞ്ഞ്‌ സെന്‍സെക്‌സ്‌ 11000ല്‍ താഴെയെത്തി.

2006 ആഗസ്‌റ്റിന്‌ ശേഷം ആദ്യമായാണ്‌ മുംബൈ ഓഹരി സൂചിക 11000നും താഴെയെത്തുന്നത്‌. ദേശീയ സൂചികയായ നിഫ്‌റ്റിയിലും തകര്‍ച്ച തുടരുകയാണ്‌. രണ്ടു കൊല്ലത്തിനിടെ ആദ്യമായി നിഫ്‌റ്റി പോയിന്റ്‌ 3600ല്‍ താഴെയെത്തി. ബാങ്കിംഗ്‌, ഐടി മേഖലകളിലാണ്‌ തകര്‍ച്ച കൂടുതല്‍ ദൃശ്യമായിരിക്കുന്നത്‌.

ഏഷ്യന്‍ വിപണികള്‍ക്കു പുറമെ അമേരിക്കന്‍, യൂറോപ്യന്‍ ഓഹരി വിപണികളിലും വന്‍ഇടിവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഇതിനിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യമിടിയുന്നതും കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്‌. ഡോളര്‍ ഒന്നിന്‌ 48 രൂപയ്‌ക്കാണ്‌ ഇന്ന്‌ വിനിമയം നടക്കുന്നത്‌.

ദിനംപ്രതി വഷളായിക്കൊണ്ടിരിയ്‌ക്കുന്ന ലോകസമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിയ്‌ക്കാനായി ജി 8 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധി പരിഹരിയ്‌ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‌ക്കണമെന്ന്‌ ബുഷ്‌ ആവശ്യപ്പെട്ടു.

11:50 AM

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+