വിവാദത്തീമഴയില്‍ സ്മാര്‍ട്ട് സിറ്റി
തിരുവനന്തപുരം : ഇടതു മുന്നണി സര്ക്കാരിന്റെ അഭിമാനമായി കൊണ്ടാടിയ സ്മാര്ട്ട് സിറ്റിയ്ക്കു മേല് വിവാദത്തിന്റെ കാളമേഘങ്ങള്. സ്മാര്ട്ട് സിറ്റിയുടെ കാര്യത്തില് തന്റെ സര്ക്കാരിന്റെ കാലത്തേതടക്കമുളള എല്ലാ കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്ടി രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്.
രഹസ്യമായി ആയിരം കോടി രൂപയിലേറെ സൗജന്യങ്ങള് മുഖ്യമന്ത്രി സ്മാര്ട്ട് സിറ്റിക്ക് നല്കിയതായി ഉമ്മന്ചാണ്ടി ആരോപിക്കുന്നു. സര്ക്കാരിന്റെ ഐടി നയമനുസരിച്ച് തങ്ങള് 46 കോടിയുടെ സൗജന്യങ്ങള് നല്കിയപ്പോള് അഴിമതിയാരോപണവുമായി രംഗത്തെത്തിയവരാണ് ഇപ്പോള് വമ്പന് ഇളവുകള് നല്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ബോര്ഡിന്റെ നൂറേക്കര് 7.5 കോടി രൂപയ്ക്കാണ് സ്മാര്ട്ട് സിറ്റിക്ക് കൈമാറിയത്. ഏതാണ്ട് 500 കോടി രൂപ വിലമതിക്കുന്ന സ്ഥലമാണിത്. തന്റെ ഭരണകാലത്ത് വി എസ് അച്യുതാനന്ദന് 350 കോടി രൂപ വിലയിട്ട പ്രദേശമാണ് 7.5 കോടി രൂപയ്ക്ക് സ്മാര്ട്ട് സിറ്റിക്ക് കൈമാറിയത്.
കിന്ഫ്രയുടെ പത്തേക്കര് ടീകോമിന് സൗജന്യമായി നല്കി. ഇപ്പോഴത്തെ നിരക്കില് 50 കോടി വിലമതിക്കുന്ന ഭൂമിയാണിത്. ഭൂമി രജിസ്റ്റര് ചെയ്തപ്പോള് സര്ക്കാരിന് ലഭിക്കേണ്ടിയിരുന്ന ഏഴു കോടി രൂപയുടെ ഇളവ് വേറെയും നല്കി.
മന്ത്രിസഭാ തീരുമാനം പോലും മറികടന്ന് സെസ് നയം സ്മാര്ട്ട് സിറ്റിക്ക് ബാധകമല്ലെന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. സെസ് പദവി നല്കുന്നതിനുളള നിബന്ധനകളില് സ്മാര്ട്ട് സിറ്റിക്കു വേണ്ടി ഏറെ വെളളം ചേര്ത്തിട്ടുണ്ട്.
ഇന്ഫോ പാര്ക്ക് സ്മാര്ട്ട് സിറ്റിക്ക് കൈമാറില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പാര്ക്കിന്റെ കൈവശമുളള സ്ഥലം മൂന്നു സ്വകാര്യ കമ്പനികള്ക്ക് കൈമാറിക്കഴിഞ്ഞു. ആകെ 62.57 ഏക്കര് ഭൂമി ഇന്ഫോ പാര്ക്കിന്റെ കൈവശമുളളതില് 22 ഏക്കറാണ് മൂന്നു സ്വകാര്യ കമ്പനികള്ക്കായി വീതിച്ചു നല്കിയത്. തന്റെ സര്ക്കാര് നിശ്ചയിച്ചതിനെക്കാള് കുറഞ്ഞ വിലയ്ക്കാണ് ഭൂമി വിറ്റതെന്നും ഉമ്മന്ചാണ്ടി ആരോപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications