Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലെ കല്യാണത്തിന്‌ താലൂക്ക്‌ കമ്മിറ്റിയുടെ ക്ഷണക്കത്ത്‌

പത്തനംതിട്ട: എസ്‌എഫ്‌ഐ നേതാവിന്റെ മതാചാരപ്രകാരമുള്ള വിവാഹത്തെച്ചൊല്ലി സിപിഎമ്മില്‍ പുതിയ വിവാദം. എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി റോഷന്‍ റോയി മാത്യുവിന്റെ മതാചാരപ്രകാരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹമാണ്‌ വിവാദത്തിലകപ്പെട്ടിരിക്കുന്നത്‌.

വിവാഹത്തിന്‌ പാര്‍ട്ടി താലൂക്ക്‌ കമ്മിറ്റിയുടെ പേരില്‍ ക്ഷണക്കത്ത്‌ അടിച്ച്‌ വിതരണം ചെയ്‌തത്‌ വിവാദത്തിന്‌ മുറുക്കം കൂട്ടിയിട്ടുണ്ട്‌. വിഎസ്‌ പക്ഷക്കാരനായ റോഷനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനകംതന്നെ രംഗത്തെത്തിയിട്ടുണ്ട്‌. അടുത്ത തിരഞ്ഞെടുപ്പില്‍ റോഷന്‌ സീറ്റ്‌ ലഭിക്കാനിരിക്കെയാണ്‌ ഒരു വിഭാഗം റോഷനെതിരെ രഹസ്യ പ്രചാരണം നടത്തുന്നത്‌.

സിപിഎം റാന്നി താലൂക്ക്‌ കമ്മിറ്റിയംഗം കൂടിയായ റോഷന്‍ ക്രിസ്‌ത്യന്‍ ക്‌നാനായ സഭയിലെ മുതിര്‍ന്ന വൈദികന്‍ ഫാദര്‍ റോയി മുളമൂട്ടിലിന്റെ മകനാണ്‌. റാന്നി മന്ദമരുതി സെന്റ്‌മേരീസ്‌ ക്‌നാനായ പള്ളിവികാരിയായ ഫാദര്‍ ക്‌നാനായ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാണ്‌.

നവംബര്‍ രണ്ടിന്‌ റാന്നി ക്‌നാനായ സെന്‍്‌ തോമസ്‌ വലിയ പള്ളിയിലാണ്‌ റോഷന്റെ വിവാഹം നടക്കുക. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന പരേതനായ പോത്തന്‍ ജോസഫിന്റെ മകള്‍ ജിത്തു പോത്തനാണ്‌ റോഷന്റെ വധു.

വിവാഹച്ചടങ്ങില്‍ കത്തോലിക്കാബാവയും ആര്‍ച്ച്‌ ബിഷപ്പുംസഭയിലെ നാല്‌ മെത്രാപ്പൊലീത്തമാരും ഒട്ടേറെ വൈദികരും പങ്കെടുക്കുമെന്നാണ്‌ അറിയുന്നത്‌.

റോഷന്റെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദത്തെക്കുറിച്ച്‌ സിപിഎം ജില്ലാ നേതാക്കളാരും ഇതേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വൈദികന്റെ മകനായ റോഷന്റെ വിവാഹം മതാചാരപ്രകാരം നടത്തുന്നത്‌ വിവാദമാക്കേണ്ടകാര്യമില്ലെന്നും എന്നാല്‍ പള്ളിയില്‍ നടക്കുന്ന വിവാഹത്തിന്‌ പാര്‍ട്ടി താലൂക്ക്‌ കമ്മിറ്റി ക്ഷണക്കത്ത്‌ പുറത്തിറക്കിയത്‌ ശരിയായില്ലെന്നുമുള്ള നിലപാടാണ്‌ ജില്ലാ നേതൃത്വത്തിനുള്ളത്‌.

വിവാഹം കഴിഞ്ഞിട്ട്‌ വിവാദത്തെക്കുറിച്ച്‌ പ്രതികരിക്കാമെന്നാണ്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎം ഷംസീര്‍ പ്രതികരിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+