ജെറ്റ് എയര്‍വേസിനെതിരെ സിഐടിയു
ദില്ലി : ആയിരം ജീവനക്കാരെ പിരിച്ചു വിട്ട നടപടി ജെറ്റ് എയര്വേസ് പിന്വലിച്ചില്ലെങ്കില് കമ്പനിയുടെ വിമാനങ്ങളെ പറക്കാനനുവദിക്കരുതെന്ന് സിഐടിയു.
നിയമവിരുദ്ധവും ക്രൂരവുമായ പിരിച്ചുവിടല് പിന്വലിക്കാന് കേന്ദ്ര സര്ക്കാര് അടിയന്തരമായി ഇടപെടണമെന്ന് സിഐടിയു പ്രസ്താവനയില് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട മന്ത്രാലയവുമായോ മറ്റേതെങ്കിലും സംവിധാനങ്ങളുമായോ ആലോചിക്കാതെ ഇത്തരമൊരു നടപടി സ്വീകരിച്ചതില് പ്രസ്താവന അത്ഭുതം പ്രകടിപ്പിച്ചു. പിരിച്ചുവിടല് നടപടി പിന്വലിച്ചില്ലെങ്കില് ജെറ്റ് എയര്വേസിന്റെ ഒരു വിമാനവും പറക്കാന് അനുവദിക്കരുത്. നടപടി പിന്വലിക്കാന് തൊഴില് വകുപ്പ് ഉടന് നിര്ദ്ദേശം നല്കണം.
കൂട്ടത്തോടെയുളള ഈ പിരിച്ചുവിടല് രാജ്യത്ത് കേട്ടുകേള്വിയില്ലാത്ത നടപടിയാണ്.
ഇക്കഴിഞ്ഞ രാത്രിയാണ് ആയിരം പേരെ പിരിച്ചുവിടാന് ജെറ്റ് എയര്വേസ് അടിയന്തരമായി തീരുമാനിച്ചത്. ചെലവ് ചുരുക്കല് നടപടികളുടെ ഭാഗമായാണത്രേ ജീവനക്കാരുടെ എണ്ണം കുറച്ചത്. 30 ദിവസത്തെ സാമാശ്വാസ പാക്കേജ് അനുവദിച്ചാണ് താല്ക്കാലിക ജീവനക്കാരെ മുഴുവന് പിരിച്ചു വിട്ടത്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications