ടിസിഎസ് 70,000 ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നു
കൊല്‍ക്കത്ത: ആഗോള സാമ്പത്തിക മാന്ദ്യത്തെ ചെറുക്കുന്നതിനായി ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ പുറന്തള്ളുന്നതിന് പിന്നാലെ വേതനം വെട്ടിക്കുറയ്‌ക്കല്‍ നടപടികള്‍ക്കും ഒരുങ്ങുന്നു.
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്‌ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്.
2008-09 വര്‍ഷത്തെ ആദ്യപാദ കണക്കുകള്‍ പുറത്തു വന്നതിന് പിന്നാലെ വേതനം വെട്ടിക്കുറയ്‌ക്കാന്‍ കമ്പനി തീരുമാനമെടുത്തിരുന്നു. എന്നാല്‍ എത്ര ശതമാനം കുറവ് വരുത്തണമെന്ന കാര്യത്തില്‍ കമ്പനി അധികൃതര്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല.
ഏകദേശം 70,000 ത്തോളം ജീവനക്കാരുടെ വേതനത്തിലെ അസ്ഥിര ഘടകത്തില്‍ (വേരിയബിള്‍ പേ) കുറവ് വരുമെന്നാണ് കരുതപ്പെടുന്നത്.
രണ്ടാം പാദത്തിലെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പുറത്ത് വന്നതിന് ശേഷം വേരിയബിള്‍ പേയില്‍ വരുത്തുന്ന കുറവ് കമ്പനി പ്രഖ്യാപിച്ചേക്കും.
വേരിയബിള്‍ പേയില്‍ രണ്ട് ഭാഗങ്ങളാണുകണ്ടാകുക. വേതനത്തിന്റെ ഒരു ഭാഗം സ്ഥിരമായി ജീവനക്കാരന് ലഭിയ്‌ക്കുമ്പോള്‍ കമ്പനിയുടെ പ്രകടനമനുസരിച്ച് വേതനത്തിന്റെ മറ്റേ പകുതിയില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നു കൊണ്ടിരിയ്‌ക്കും.
ഉദാഹരണത്തിന് 6000 രൂപയാണ് ഒരാളുടെ വേരിയബിള്‍ പേയെങ്കില്‍ 5400 രൂപ സ്ഥിരമായി ലഭിയ്‌ക്കുമ്പോള്‍ ബാക്കി 600 രൂപ കമ്പനിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications