Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎഎല്‍ ഹോസ്‌റ്റലില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ കയ്യാങ്കളി

തിരുവനന്തപുരം: ഭാരവാഹിത്വത്തെച്ചൊല്ലി ചേരിപ്പോര്‌ രൂക്ഷമായ യൂത്ത്‌കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കയ്യാങ്കളിയിലേയ്‌ക്ക്‌ നീങ്ങുന്നു. ചേരിതിരിഞ്ഞ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍തമ്മില്‍ എംഎല്‍എഹോസ്‌റ്റലില്‍ ഏറ്റുമുട്ടി.

അച്ചടക്കനടപടിക്ക്‌ വിധേയനായ തിരുവള്ളൂര്‍ മുരളിയെ ഒരു സംഘം ഹോസ്‌റ്റല്‍ മുറിയിലിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു. മുരളി പിന്നീട്‌ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി തോമസ്‌ കൊണ്ടോട്ടിയ്‌ക്കും കൈക്ക്‌ പരുക്കേറ്റു.

ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴുമണിയോടെയാണ്‌ സംഭവം നടന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ദിഖിന്റെ അറിവോടെയാണ്‌ ആക്രമണം നടത്തിയതെന്ന്‌ മുരളി ആരോപിച്ചു. എംഎല്‍എ ഹോസ്‌റ്റലില്‍വച്ച്‌ ക്രിമിനലുകളുള്‍പ്പെടെയുള്ള അഞ്ചംഗസംഘമാണ്‌ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തുമോയെന്ന്‌ ആക്രോശിച്ചുകൊണ്ട്‌ ആക്രമിച്ചതെന്നും ആക്രമണത്തെ അതേ നാണയത്തില്‍ നേരിടുമെന്നും മുരളി പറഞ്ഞു.

എന്നാല്‍ എംഎല്‍എ ഹോസ്‌റ്റലില്‍ സമാന്തരയോഗം ചേര്‍ന്ന്‌ പുറത്തിറങ്ങുമ്പോഴാണ്‌ മുരളിയ്‌ക്കും സംഘത്തിനുമെതിരെ ആക്രമണം നടന്നതെന്നും സൂചനയുണ്ട്‌. സംഭവത്തില്‍ പങ്കില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനായി ഒരുക്കിയ നാടകമാണോ ഇതെന്ന്‌ സംശയമുണ്ടെന്നും സിദ്ധിഖ്‌ പറഞ്ഞു.

സമാന്തരയോഗങ്ങളോ പരസ്യപ്രസ്‌താവനകളോ പാടില്ലെന്ന്‌ കെപിസിസി നേതൃയോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ്‌ എംഎല്‍എ ഹോസ്‌റ്റലില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയത്‌.

സംഭവം നടന്ന ഉടന്‍തന്നെ എംഎല്‍എ ഹോസ്‌റ്റലിലെ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ പ്രശ്‌നത്തില്‍ ഇടപെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന്‌ മര്‍ദ്ദനമേറ്റവരുടെ നേതൃത്വത്തില്‍ മറുപക്ഷം സിദ്ധിഖിനെതിരെ മുദ്രാവാക്യവുമായി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+