ജെറ്റ്‌ എര്‍വേസ്‌ ജോലിക്കാരെ തിരിച്ചെടുത്തു; ഗോയല്‍ ഖേദം പ്രകടിപ്പിച്ചു
മുബൈ: പിരിച്ചുവിട്ട 1900 ജീവനക്കാരെയും തിരിച്ചെടുക്കാന് ജെറ്റ് എയര്വേസ് തീരുമാനിച്ചു. പിരിച്ചുവിടപ്പെട്ടവര്ക്ക് വെള്ളിയാഴ്ച മുതല് ജോലിയില് പ്രവേശിക്കാമെന്ന് കമ്പനി ചെയര്മാന് നരേഷ് ഗോയല് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ഇക്കാര്യത്തില് തീരുമാനമുണ്ടായത്. തൊഴിലാളികള് തനിയ്ക്ക് കുടുംബാംഗങ്ങളെപ്പോലെയാണെന്ന് പറഞ്ഞുകൊണ്ടാണ് ഗോയല് തിരിച്ചെടുക്കല് പ്രഖ്യാപനം നടത്തിയത്.
അവരുടെ കണ്ണീര് കാണാന് എനിക്ക് കഴിയില്ല. ഇത് രാഷ്ട്രീയ സമ്മര്ദ്ദം മൂലമെടുക്കുന്ന നടപടിയല്ല. ആരുമായും ഇക്കാര്യത്തില് ഞാന് ചര്ച്ച നടത്തിയിട്ടില്ല. പിതൃസ്ഥാനത്ത് നിന്നുകൊണ്ട് സ്വയമെടുത്ത തീരുമാനമാണിത്.- ഗോയല് പറഞ്ഞു. മാനേജ്മെന്റ ്എടുത്ത തീരുമാനത്തില് ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാനേജ്മെന്റിനും അതീതമായാണ് തിരിച്ചെടുക്കല് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജെറ്റ് എയര്വേസിന്റെ നടപടിയില് കേന്ദ്രതൊഴില്മന്ത്രി ഓസ്കാര് ഫെര്ണാണ്ടസ് റിപ്പോര്ട്ട് ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികളെ തിരിച്ചെടുക്കാന് സമ്മര്ദ്ദം ചെലുത്തുമെന്ന് മഹാരാഷ്ട്ര നവനിര്മ്മാണ് സേന അധ്യക്ഷന് രാജ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാനേജ്മെന്റ് തീരുമാനം മാറ്റിയില്ലെങ്കില് മുംബൈയില് നിന്നും ജെറ്റ് എയര്വേസ് വിമാനങ്ങള് പറന്നുയരാന് അനുവദിക്കില്ലെന്നും രാജ് മുന്നറിയിപ്പ് നല്കിയിരുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications