ചികിത്സകഴിഞ്ഞ്‌ കരുണാകരന്‍ തിരിച്ചെത്തി

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കരുണാകരന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളെജിലെ ചികിത്സയ്‌ക്കുശേഷം സംസ്ഥാനത്ത്‌ തിരിച്ചെത്തി.

ക്ഷേത്രദര്‍ശനം നടത്താനായി അദ്ദേഹം ഗുരുവായൂരില്‍ എത്തിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈ, തിരുവനന്തപുരം എക്‌സ്‌പ്രസിലാണ്‌ അദ്ദേഹം തൃശൂരില്‍ എത്തിയത്‌.

കരുണാകരനെ സ്വീകരിക്കാനായി സ്റ്റേഷനില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. വെല്ലൂരില്‍ നിന്നും തിരുവനന്തപുരം സൂപ്പര്‍ എക്‌സ്‌പ്രസില്‍ പ്രത്യേകം സജ്ജീകരിച്ച സലൂണിലാണ്‌ വ്യാഴാഴ്‌ച കരുണാകരന്‍ കേരളത്തിലേയ്‌ക്ക്‌ യാത്രചെയ്‌തത്‌.

എല്ലാം ഗുരുവായൂരപ്പന്റെ കടാക്ഷമാണെന്നും ഒരുപാട്‌ പേരുടെ പ്രാര്‍ത്ഥനകളും നല്ല ചികിത്സയും കൊണ്ടാണ്‌ തനിക്കിങ്ങനെ തിരിച്ചുവരാനായതെന്ന്‌ കരുണാകരന്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും അതുകൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേരളം നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസമുള്ളവരെയാണ്‌ സ്ഥാനാര്‍ത്ഥികളാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെല്ലൂരില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ ഒരു പത്രത്തിന് അനുവദിച്ച ഹ്രസ്വമായ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍പറഞ്ഞത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+