ബിഷപ്പിന്റെ ദത്തെടുക്കലില്‍ ദുരൂഹത
കൊച്ചി: ബിഷപ്പ് ജോണ് തോട്ടുങ്കല് യുവതിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളില് ദൂരൂഹത ഏറുന്നു. പത്തനംതിട്ടയിലെ 27കാരിയെ ദത്തെടുത്തതായാണ് രേഖയിലുള്ളത്. എന്നാല് സ്കൂള് രേഖകളില് യുവതിയ്ക്ക് 30 വയസ്സുണ്ട്.
യുവതിയെ ചെറുപ്പത്തില്ത്തന്നെ എടുത്തുവളര്ത്തുന്നുണ്ടെന്നാണ് പിതാവായ ഓര്ത്തഡോക്സ് വൈദികന് വെളിപ്പെടുത്തിയത്. എന്നാല് പ്രായപൂര്ത്തിയായശേഷമാണ് യുവതിയെ വൈദികന് ഒപ്പം താമസിപ്പിച്ചതെന്നാണ് പുതിയ വിവരം. ഈ സംഭവം ഓര്ത്തഡോക്സ് സഭയില് ചര്ച്ചയാവുകയും അന്വേഷണം നടത്തി വൈദികന് സഭ വിലക്കേര്പ്പെടുത്തുകയും ചെയ്തിരുന്നുവത്രേ.
നിലവിലില്ലാത്ത ക്രിസ്ത്യന് നിയമപ്രകാരമാണ് ദത്തെടുക്കലെന്നതുള്പ്പെടെ രേഖകളില് ഉള്ള ഒട്ടേറെ കാര്യങ്ങള് വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ വത്തിക്കാന് സ്ഥാനപതി പെഡ്രോലോപ്പസ് ക്വിന്ത്വാന വത്തിക്കാനിലേയ്ക്കയച്ച റിപ്പോര്ട്ടില് ബിഷപ്പ് സഭാനിയമങ്ങള് ലംഘിച്ചതായി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില് ബിഷപ്പിനെതിരെ കടുത്ത നടപടികളുണ്ടാകില്ലെന്നായിരുന്നു സഭാവൃത്തങ്ങള് മുമ്പേ സൂചിപ്പിച്ചതെങ്കിലും വത്തിക്കാനിലേയ്ക്ക് അയച്ച റിപ്പോര്ട്ട് ഈ രീതിയിലായതിനാല് നടപടി ഉണ്ടായേയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
പ്രശ്നം മാധ്യമങ്ങളില് ചര്ച്ചയായ സാഹചര്യത്തില് നടപടി വൈകരുതെന്ന് സഭ വത്തിക്കാനോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇതിനിടെ ബിഷപ്പ് ജോണ് തോട്ടുങ്കല് ശനിയാഴ്ച മുന് നിശ്ചയിച്ച പ്രകാരം ഇടവക സന്ദര്ശനം നടത്തുന്നുണ്ട്. വര്ഷത്തിലൊരിക്കല് മാത്രം ബിഷപ്പ് നടത്തുന്നതാണ് ഇടവക സന്ദര്ശനം.
ബിഷപ്പിനെ അനുകൂലിക്കുന്നവര് ശനിയാഴ്ച കൊച്ചിയില് വാര്ത്താസമ്മേളനം നടത്താന് തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications