സ്‌മാര്‍ട് സിറ്റി: ഭൂമിസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി
കൊച്ചി: സ്‌മാര്‍ട് സിറ്റിയ്‌ക്ക് ആവശ്യമായ ഭൂമി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. പദ്ധതിയ്‌ക്കായുള്ള 246 ഏക്കര്‍ ഭൂമിയില്‍ തര്‍ക്കത്തിലുള്ള 100 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെഎസ്‌ഇബി കെട്ടിടം മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ് സര്‍ക്കാറും സ്‌മാര്‍ട് സിറ്റി കമ്പനിയും പങ്കിടും.
ശനിയാഴ്‌ച ചേര്‍ന്ന കോര്‍കമ്മിറ്റിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ഥലത്തുള്ള പിഡബ്ല്യൂഡി റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള എല്ലാ ചെലവും സ്‌മാര്‍ട് സിറ്റി കമ്പനി ഒറ്റയ്‌ക്ക് വഹിക്കും.
ടെന്‍ഡര്‍ നല്‍കി റോഡ് മാറ്റുന്നതില്‍ താമസം വരുന്നത് പരിഗണിച്ചാണ് ചെലവ് വഹിക്കാന്‍ കമ്പനി തീരുമാനിച്ചത്. റോഡ് മാറ്റുവാന്‍ രണ്ടുകോടിയോളം രൂപ ചെലവ് വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് വിലയിരുത്തുന്നത്.
കളക്ടര്‍ ഡോക്ടര്‍ എം ബീനയുടെ അധ്യക്ഷതയിലാണ് ടീകോം, വൈദ്യുതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നത്.
കോര്‍കമ്മിറ്റിയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് ടീകോം ഡയറക്ടര്‍ ബോര്‍ഡും സര്‍ക്കാറും അംഗീകാരം നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയുകയുള്ളു. കോര്‍കമ്മിറ്റി തീരുമാനം ഇരുവരും അംഗീകരിക്കാനാണ് സാധ്യത.












Click it and Unblock the Notifications