Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകമൊട്ടാകെ 2കോടി ആളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും

വാഷിങ്‌ടണ്‍: സാമ്പത്തിക പ്രതിസന്ധി കാരണം ഈ വര്‍ഷം ലോകമൊട്ടാകെ രണ്ടുകോടി ആളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്ന്‌ അന്താരാഷ്‌‌ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ)വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ കടുത്ത സാമൂഹിക-സാമ്പത്തിക അരാജകത്വം ഉണ്ടാകാതിരിക്കാന്‍ അതാത്‌ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ കാര്യക്ഷമമായി ഇടപെടണമെന്ന്‌ ഐഎല്‍ഒ മേധാവി ജുവാന്‍ സൊമാവിയ ജനീവയില്‍ പറഞ്ഞു.

തൊഴിലില്ലായ്‌മ കുതിച്ചുകയറുമെന്നും നിര്‍മ്മാണം, സേവനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഐഎല്‍ഒ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഇതിനിടെ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ കുറയുമെന്നും കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ പൊളിയുമെന്നും അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) മുന്നറിയിപ്പ്‌ നല്കി.

അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയിലെ പോരായ്‌മകളാണ്‌ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നടങ്കം പ്രതിസന്ധിയ്‌ക്ക്‌ കാരണമായതെന്നാണ്‌ ഐഎംഎഫിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ഉയരുന്ന എണ്ണവില, പണപ്പെരുപ്പം തുടങ്ങിയവമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്‌ ഇപ്പോള്‍ ബാങ്കുകളുടെ തകര്‍ച്ചയ്‌ക്ക്‌ കാരണമായിരിക്കുന്നത്‌‌. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറുക എളുപ്പമല്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+