Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: കനത്ത തുലാവര്‍ഷ മഴയില്‍ സംസ്ഥാനത്ത്‌ വ്യാപക നഷ്ടം. തുലാവര്‍ഷം 10 ദിവസം പിന്നിട്ടപ്പോള്‍ 71 ശതമാനം കൂടുതലായി ലഭിച്ചുവെന്ന്‌ കേന്ദ്രം അറിയിച്ചു.

എന്നാല്‍ സംസ്ഥാനത്തെ പ്രധാന വൈദ്യുതോദ്‌പാദന കേന്ദ്രമായ ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത്‌ ശരാശരി മഴ മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌.

കാലവര്‍ഷത്തിലെ മഴയുടെ കുറവ്‌ തുലാവര്‍ഷം കൊണ്ട്‌ നികത്താന്‍ കഴിയില്ലെങ്കിലും സ്ഥിതിഗതികള്‍ അല്‌പം മെച്ചപ്പെടുമെന്ന്‌ തന്നെയാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം.

ഒക്ടോബര്‍ 15നാണ്‌ കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചത്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടിയായതോടെ തുലാവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു.

അതിനിടെ കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറത്ത്‌ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ തട്ടിയാണ്‌ ഒരാള്‍ മരിച്ചത്‌ .

വളപ്പില്‍തൊടി ബഷീറാണ്‌ മരിച്ചത്‌. എടത്തറയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടും മരിച്ചു. ചുങ്കത്തറ പാലാടന്‍ സുബ്രഹ്മണ്യനാണ്‌ മരിച്ചത്‌.

മഴക്കെടുതിയെ തുടര്‍ന്ന്‌ കൊല്ലം ജില്ലയില്‍ നാല്‌ വീടുകള്‍ പൂര്‍ണമായും പത്ത്‌ വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ഏറ്റവും ശക്തമായ കോഴിക്കോട്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+