സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‌ തടവും പിഴയും
ആലപ്പുഴ: പട്ടിക ജാതിക്കാരിയായ ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയെ സ്റ്റാഫ് റൂമില് വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില് അധ്യാപകന് മൂന്ന് വര്ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.
കുട്ടനാട്ടിലെ ഒരു സ്വകാര്യ സ്കൂള് അധ്യാപകനായിരുന്ന പുളിങ്കുന്ന് അമ്പാടിത്തറ വീട്ടില് ശശികുമാറി (42)നെയാണ് ജില്ലാ സെക്ഷന്സ് കോടതി ശിക്ഷിച്ചത്.
2004 ആഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാഠഭാഗങ്ങള് പറഞ്ഞു കൊടുക്കാനെന്ന വ്യാജേന വിദ്യാര്ഥിനിയെ ശശികുമാര് സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നു.
ലോക്കല് പോലീസ് എഴുതിത്തള്ളിയ കേസ് പെണ്കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
സ്കൂള് പ്രിന്സിപ്പലും അധ്യാപകരും വിദ്യാര്ഥികളും കൂറുമാറിയെങ്കിലും പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് കോടതി പ്രതിയെ കുറ്റക്കാരനായി പ്രഖ്യാപിയ്ക്കുകയായിരുന്നു. ജില്ലാ സെക്ഷന്സ് ജഡ്ജി പി. മൊയ്തീനാണ് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications