അമേരിക്ക വീണ്ടും പലിശനിരക്ക്‌ കുറച്ചു
വാഷിങ്ടണ്: സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി അമേരിക്ക കൂടുതല് നടപടികള് കൈക്കൊണ്ടു തുടങ്ങി. ഇതിന്റെ ഭാഗമായി അമേരിക്കന് ഫെഡറല് റിസര്വ് പലിശനിരക്കില് അര ശതമാനം കുറവുവരുത്തി.
ഒന്നര ശതമാനത്തില് നിന്നും ഒരു ശതമാനമായാണ് കുറവുവരുത്തിയത്. അമേരിക്കന് സെന്ട്രല് ബാങ്കിന്റെ നയനിര്മാണ സമിതിയായ ഫെഡറല് ഓപ്പണ് മാര്ക്കറ്റ് ഓപ്പണ് കമ്മിറ്റി(എസ്ഒഎംസി) രണ്ടുദിവസം നീണ്ട ചര്ച്ചകള്ക്കൊടുവിലാണ് പലിശ കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒക്ടോബര് ആദ്യവാരത്തിലാണ് ഫെഡറല് റിസര്വ്വ് പലിശനിരക്ക് രണ്ടുശതമാനത്തില് നിന്നും ഒന്നര ശതമാനമായി കുറച്ചത്. എന്നാല് ഈ നടപടി അമേരിക്കന് വിപണിയില് കാര്യമായ പ്രതിഫലനം ഉണ്ടാക്കിയില്ല.
പ്രധാന സൂചികകളായ ഡൗ ജോണ്സും, എന്ആന്ഡ് പി ഇന്ഡക്സും നഷ്ടത്തിലാണ് വ്യാപാരം നിര്ത്തിയത്. ഡൗ ജോണ്സ് 74 പോയിന്റ് നഷ്ടത്തില് 8990ത്തില് ക്ലോസ് ചെയ്തു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications